Categories: Videos

ഗംഭീര മെയ്‌വഴക്കം കൊണ്ട് മനോഹര ഡാൻസുമായി സാനിയ ഇയ്യപ്പൻ..

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെയാണ് താരം പ്രേക്ഷക പ്രിയങ്കരിയായി മാറിയത്. അതിന് ശേഷം സിനിമയിൽ ബാലതാരമായി അരങ്ങേറുകയും ഒട്ടും വൈകാതെ തന്നെ നായികയായി തിളങ്ങുകയും ചെയ്ത താരമാണ് സാനിയ ഇയ്യപ്പൻ. സാനിയ ആദ്യമായി അഭിനയിക്കുന്നത് 2014-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബാലകാലസഖിയിലാണ് . ഈ ചിത്രത്തിൽ നായിക ഇഷ തൽവാറിന്റെ ബാല്യകാലമാണ് താരം അവതരിപ്പിച്ചത്.

ഡാൻസ് ഷോയിലൂടെ തന്റെ കരിയർ മെനഞ്ഞെടുത്ത സാനിയ ഡാൻസിൽ അസാധ്യമായ കഴിവുള്ള ഒരു താരം കൂടിയാണ് എന്ന് തന്നെ പറയാം. സാനിയ ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത് ക്വീൻ എന്ന സിനിമയിലാണ്. തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറാൻ ആ ചിത്രത്തിന് സാധിച്ചിരുന്നു. ഈ ചിത്രത്തിന് ശേഷം മലയാളത്തിൽ നിരവധി സിനിമകളിലാണ് സാനിയ വേഷമിട്ടത്. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് തുടങ്ങിയ സിനിമകളിൽ സാനിയ തന്റെ സാന്നിധ്യമറിയിച്ചു.

ഈ ചിത്രങ്ങൾക്ക് പുറമേ പതിനെട്ടാം പടി എന്ന ചിത്രത്തിൽ ഒരു കിടിലൻ ഡാൻസ് നമ്പറുമായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. സാനിയ എത്ര വലിയ നായികയായി മാറിയാലും ഡാൻസ് ചെയ്യാൻ എന്നും ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് . പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ളത് നൃത്തത്തിലെ സാനിയയുടെ അസാധ്യമായ മെയ്‌വഴക്കമാണ് . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആരാധകരെയും മലയാളി പ്രേക്ഷകരേയും ഒരു പോല അമ്പരിപ്പിച്ചിരിക്കുകയാണ്. ഒരു ഡാൻസ് വർക്ക് ഷോപ്പിൽ സാനിയ കാഴ്ച വച്ച കലക്കൻ ഡാൻസിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .

ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് സാനിയ തന്നെയാണ്. ചുറ്റിനും വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ എത്തിയ ആളുകൾ ചുറ്റിനും നോക്കി നിൽക്കുമ്പോഴാണ് അവർക്ക് മുന്നിൽ സാനിയയുടെ ഈ കിടിലൻ പ്രകടനം. സാനിയ നൃത്തം ചെയ്തത് അവരുടെ കൈയടി നേടി കൊണ്ടാണ് . ഇനി ഇറങ്ങാനുള്ള സാനിയയുടെ പുത്തൻ ചിത്രം നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ്. നവംബർ നാലിനാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നത്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago