Categories: Videos

മല്ലിപ്പൂ വച്ച് വച്ച് പാട്ടിന് തകർപ്പൻ ഡാൻസുമായി റംസാൻ മുഹമ്മദും ദിൽഷ പ്രസന്നനും..!

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം ടെലിവിഷൻ റിയാലിറ്റി ഷോകളിൽ തന്നെ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു റിയാലിറ്റി ഷോയാണ്. ബിഗ് ബോസ് മലയാളം നാലാമത്തെ സീസണിൽ വിജയ കിരീടം ചൂടിയത് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം ദിൽഷ പ്രസന്നൻ ആണ്. ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ നർത്തകിയായ ദിൽഷ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന താരം ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകൾ കാഴ്ച വച്ച് പ്രേക്ഷക മനം കീഴടക്കിയ ഒരു താരം കൂടിയാണ്.

ബിഗ് ബോസിന്റെ നാലാം സീസണിൽ ശക്തരായ നിരവധി മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത് അതിനാൽ തന്നെ ദിൽഷ വിജയി ആകുമെന്ന് ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മത്സരം പകുതിയോടടുത്തപ്പോൾ അതി ശക്തമായ പ്രകടനമാണ് ദിൽഷ ആ ഷോയിൽ കാഴ്ചവച്ചത്. അതിൽ ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള ടാസ്കുകളിൽ പോരാടി വിജയിച്ചു കൊണ്ടാണ് ദിൽഷ ഫൈനലിലേക്ക് കുതിച്ചു കയറിയത്. അപ്പോഴും ദിൽഷ വോട്ടിങ്ങിൽ പിൻതള്ളപ്പെടുമോ എന്ന് പലരും സംശയിച്ചിരുന്നു. പക്ഷേ എല്ലാ പ്രേക്ഷകരെയും അതിശയിപ്പിച്ച് കൊണ്ട് ദിൽഷയ്ക്ക് ഒന്നാമതായി എത്താൻ സാധിക്കുകയും ചെയ്തു.

ബിഗ് ബോസിന്റെ മൂന്നാം സീസണിൽ പങ്കെടുത്ത മറ്റൊരു മത്സരാർത്ഥിയാണ് റംസാൻ മുഹമ്മദ് . ദിൽഷയെ പോലെ തന്നെ റംസാനും ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരാളാണ്. റംസാനും ബിഗ് ബോസിലെ ഒരു ശക്തനായ മത്സരാർത്ഥി ആയിരുന്നു. നാലാം സ്ഥാനമാണ് ആ സീസണിൽ റംസാൻ കരസ്ഥമാക്കിയത് . ഇവർ രണ്ടു പേരും ഒരുമിച്ച് ഡി ഫോർ ഡാൻസിന്റെ വേദിയിൽ അത്യുഗ്രൻ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോഴും ആ കിടിലൻ പ്രകടനം തുടരുകയാണ് രണ്ട് പേരും.

ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് ഒരിക്കൽ കൂടി ഇരുവരും ഒന്നിച്ച് ഒരു തകർപ്പൻ ഡാൻസ് ചെയ്യുന്ന വീഡിയോ ആണ്. ഇരുവരും ചുവടുവച്ചിരിക്കുന്നത് തമിഴിലെ ഹിറ്റ് പാട്ടായ മല്ലിപ്പൂ വച്ച് വച്ച് എന്ന ഗാനത്തിനാണ് . ദിൽഷയും റംസാനും കൂടി ചെയ്തിരിക്കുന്നത് ആരാധകരെ കോരിത്തരിപ്പിക്കുന്ന ഒരു ഡാൻസാണ്. ദിൽഷ ഡാൻസ് ചെയ്തിരിക്കുന്നത് തമിഴ് പെൺകുട്ടിയെ പോലെ സാരി ധരിച്ചാണ് .

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago