Categories: Gallery

റെഡ് സാരിയിൽ ക്യൂട്ടായി നടി സാധിക വേണുഗോപാൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് നടി സാധിക വേണുഗോപാൽ. താരം തൻറെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോകളും വളരെ വേഗമാണ് വൈറലായി മാറാറുള്ളത് . നിരവധി ആരാധകർ ഉള്ളത് കൊണ്ട് തന്നെ നിമിഷ നേരം കൊണ്ടാണ് സാധികയുടെ പോസ്റ്റുകൾ വൈറലാകുന്നത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പും ഏഷും നിറത്തിലുള്ള നെറ്റ് സാരി ധരിച്ച് അതീവ ഗ്ലാമർ ആയാണ് ഇത്തവണ സാധിക ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. കിടിലം എന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ കമൻറ് ചെയ്തിട്ടുള്ളത്.



ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ കൊണ്ട് പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ഒരു താരമാണ് സാധിക. താരത്തിന്റെ പുത്തൻ ചിത്രങ്ങളും പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ നിന്നാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. റോസ് ആന്‍സ് ആണ് സാധികയുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ലാഡിവ ആണ് ഹെയർ സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. സാരി ഡ്രാപ്പിംഗ് ചെയ്തത് ഭീഷ്മ എം എ ആണ് . ഗോൾഡൻ പുഷേഴ്സ് ആണ് സാധികയുടെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. നിരവധി ആരാധകരാണ് പതിവുപോലെ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.



സിനിമകളിലും മിനിസ്ക്രീൻ ഷോകളിലും സജീവമാണ് സാധിക. പഠനകാലത്ത് മോഡലിങ്ങിലേക്ക് തിരിഞ്ഞ താരം പിന്നീട് സിനിമയിലേക്കും അതിനുശേഷം ടെലിവിഷൻ രംഗത്തേക്ക് കടന്നു വരികയായിരുന്നു. ചെറിയ ചെറിയ റോളുകളിൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ട സാധിക എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിൽ മലയാളത്തിന്റെ ശ്രദ്ധേയ താരമായിരുന്ന കലാഭവൻ മണിയുടെ നായികയായും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന് സിനിമയിൽ ലഭിക്കുന്ന റോളുകൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമാണ്. പാപ്പൻ , മോൺസ്റ്റർ എന്നീ ചിത്രങ്ങളിൽ ലഭിച്ച പോലീസ് വേഷങ്ങൾ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പട്ടുസാരി എന്ന പരമ്പരയിൽ വേഷമിട്ടതിനുശേഷം ആണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി സാധിക മാറുന്നത്. പിന്നീട് പല പരമ്പരകളിലും കുക്കറി ഷോകളിലും മറ്റ് റിയാലിറ്റി ഷോകളിലും സാധിക സജീവമായി. സിനിമകൾ ഒട്ടേറെ ലഭിക്കുന്നുണ്ട് എങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ടെലവിഷൻ രംഗത്തും ഈ താരം സജീവമാണ്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

2 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

2 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…

3 months ago