ഐപിൽ വേദിയിൽ കളിച്ച ഡാൻസ് ആരാധകർക്കായി പിന്നെയും കളിച്ച് നടി രശ്മിക മന്ദാന..

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറിയ താരം ആണ് ഇന്ന് ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുന്ന നടി രശ്മിക മന്ദാന. 26 കാരിയായ ഈ താരം നിലവിൽ നാഷണൽ ക്രഷ് എന്ന ലേബലിലാണ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്നത്. പുഷ്പ എന്ന ചിത്രത്തിലെ കഥാപാത്രമാണ് അതിനൊരു കാരണമായി മാറിയത്. അതിൽ എടുത്തു പറയേണ്ടതാകട്ടെ ചിത്രത്തിലെ സ്വാമി സ്വാമി എന്ന ഗാനവും അതിലെ താരത്തിന്റെ നൃത്ത ചുവടുകളും .

ഡാൻസ് പെർഫോമൻസിന്റെ കാര്യത്തിൽ ഈ കാലത്തെ വെല്ലുന്ന മറ്റൊരു നടിയുണ്ടോ എന്ന കാര്യം ഇപ്പോഴും സംശയമാണ്. ഐപിഎല്ലിന്റെ പുതിയ സീസണ് തുടക്കം കുറിച്ച ആദ്യദിവസം തന്നെ ഉദ്ഘാടന മത്സരത്തിനു മുമ്പ് രശ്മികയുടെ ഒരു ഗംഭീര ഡാൻസ് പെർഫോമൻസ് ഉണ്ടായിരുന്നു . ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള ഒരു ഗംഭീര പെർഫോമൻസ് തന്നെയായിരുന്നു താരം കാഴ്ചവച്ചത്. ഡാൻസ് കഴിഞ്ഞ് ഒരു വീഡിയോയും താരം ആരാധകർക്കായി പങ്കുവെച്ചു.

ഐപിഎല്ലിലെ പ്രകടനം കഴിഞ്ഞിരിക്കുന്നു , അത് എന്തൊരു ബ്ലാസ്റ്റ് തന്നെയായിരുന്നു !!! ഈ പെർഫോമൻസും എന്ന് അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷേ എനിക്ക് അത് സാധിച്ചില്ല , ഇത് ആവശ്യപ്പെടുന്ന എല്ലാവർക്കും ആയി ഇതാ ഒരു സമ്മാനം. എൻറെ ഐപിഎൽ ജേർണി ഉടൻ തന്നെ എത്തുന്നതായിരിക്കും. വീഡിയോ പങ്കുവെച്ചുകൊണ്ട് രശ്മിക കുറിച്ചതാണ്. വാരിസ് എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുവെക്കാൻ ആയിരുന്നു താരം ആഗ്രഹിച്ചത്.


അതുകൊണ്ടുതന്നെയാണ് ആ പാട്ടിന് ചുവടുവെക്കുന്ന തന്റെ വീഡിയോ രശ്മിക പോസ്റ്റ് ചെയ്തത്. വാരീസിലെ നായിക വേഷം ചെയ്തത് രശ്മി തന്നെയായിരുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത താരത്തിന്റെ അവസാന ചിത്രം കൂടിയാണ് ഇത്. അതേസമയം നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗസും തമ്മിൽ ആയിരുന്നു ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ എത്തിയത്. ഇരുപത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് ആണ് ചെന്നൈ നേടിയത്.