ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് ബോളിവുഡ് സൂപ്പർ താരം രാകുൽ പ്രീത് സിംഗ്..

ഹിന്ദി, തെലുങ്ക്,തമിഴ് ഭാഷാ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ഒരു ശ്രദ്ധേയ താരമാണ് നടി രാകുൽ പ്രീത് സിംഗ് . 32 കാരിയായ ഈ താരം 2009 മുതൽക്കാണ് അഭിനയരംഗത്ത് സജീവമായത്. കന്നട ചിത്രമായ ഗില്ലിയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. അഭിനേത്രിയാകണം എന്ന മോഹം കൊണ്ട് പഠനകാലത്ത് തന്നെ രാകുൽ മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു . ഇന്നിപ്പോൾ തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായി രാകുലിനെ കണക്കാക്കുന്നു. കഴിഞ്ഞവർഷം അഞ്ചോളം ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങിയത്. ഇവയെല്ലാം തന്നെ ബോളിവുഡ് ചിത്രങ്ങൾ ആയിരുന്നു. ഈ വർഷവും തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ രാകുലിന്റെതായി ഒരുങ്ങുന്നുണ്ട്. അഭിനയ മികവുകൊണ്ട് നിരവധി അവാർഡുകളും ഈ താരം കരസ്ഥമാക്കിയിട്ടുണ്ട്.



ഇപ്പോഴിതാ ഇൻസ്റ്റൻറ് ബോളിവുഡ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത രാകുൽ പ്രീത് സിംഗിന്റെ ഒരു ഡാൻസ് പെർഫോമൻസ് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. രാകുൽ പ്രീത് ഡാൻസ് മൂവ്സ് എന്ന് കുറിച്ച് കൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബ്ലാക്ക് കളർ ലെഹങ്കയിൽ ഹോട്ട് ലുക്കിലെത്തി ചുവടുകൾ വയ്ക്കുന്ന പരദയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. താരത്തിന്റെ ഡാൻസ് പെർഫോമൻസിനെയും പ്രത്യേകം പരാമർശിച്ച് കമൻറുകൾ എത്തിയിട്ടുണ്ട്.



ഛത്രിവാലി എന്ന ബോളിവുഡ് ചിത്രമാണ് താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയത്. മേരി പത്നി കാ റീമേക്ക് എന്ന ഹിന്ദി ചിത്രവും അയാളൻ , ഇന്ത്യൻ ടു എന്നീ തമിഴ് ചിത്രങ്ങളും ഒക്ടോബർ 31 ലേഡീസ് നൈറ്റ് എന്ന ദ്വിഭാഷ ചിത്രവുമാണ് രാകുലിന്റെ പുതിയ പ്രോജക്ടുകൾ .

© 2024 M4 MEDIA Plus