സ്പൈഡർ മാനെ പോലെ.. മലയും കെട്ടിടങ്ങളും പിടിച്ച് കയറി പ്രണവ് മോഹൻലാൽ..! തൻ്റെ സാഹസിക വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം..

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര പുത്രനാണ് നടൻ പ്രണവ് മോഹൻലാൽ . ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന ഈ താരത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശനം പ്രേക്ഷകർ ഏറെ ഉറ്റു നോക്കിയിരുന്നു. സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട പ്രണവിന്റെ നായക വേഷം കാണാൻ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ഉണ്ടായിരുന്നു . ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം , ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി കൊണ്ട് കരിയർ ആരംഭിച്ചു.2018 ൽ മലയാള സിനിമയിലേക്ക് നായകനായി കൊണ്ട് അരങ്ങേറ്റം കുറിച്ചു . ആദി എന്ന ചിത്രത്തിലാണ് അഭിനയിച്ചത് . ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം പ്രശംസ നേടിയിരുന്നു എങ്കിലും 2019 പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും നായകനായി അഭിനയിക്കുകയും ചില വിമർശനങ്ങൾക്ക് ഇരയാവുകയും ചെയ്തിരുന്നു. വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിൽ വേഷമിട്ടതോടെ വിമർശനങ്ങളെ പ്രശംസയാക്കി മാറ്റുകയായിരുന്നു താരം. 2022 പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ഒട്ടേറെ ആരാധകരെയാണ് പ്രണവ് സ്വന്തമാക്കിയത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രണവിന്റെ സാഹസിക വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. സാഹസികതയോട് താല്പര്യം ഉള്ള പ്രണവ് കൂടുതലും ഇത്തരം വീഡിയോകളാണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്ത പുത്തൻ വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. റോക്ക് ക്ലൈംബിങ്, ബൗൾഡറിംഗ് , ബിൽഡിംഗ് എന്നിവയെല്ലാം ചെയ്യുന്ന പ്രണവിനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.

© 2024 M4 MEDIA Plus