ജിം ഉദ്ഘാടന വേദിയിൽ സ്റ്റൈലിഷ് ലുക്കിൽ നടി പൂജിത മേനോൻ..!

ബിഗ് സ്ക്രീനിൽ ആയിക്കോട്ടെ മിനിസ്ക്രീനിൽ ആയിക്കോട്ടെ ഒരുപോലെ ശോഭിച്ചുകൊണ്ട് മുന്നോട്ടു നീങ്ങാൻ കഴിയുന്ന താരങ്ങൾ വളരെ ചുരുക്കം മാത്രമേ ഉള്ളൂ. പല താരങ്ങളും ഏതെങ്കിലും ഒന്നിൽ പിടിച്ചുനിൽക്കുന്നതിനായാണ് ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചിലർ ആകട്ടെ തങ്ങൾക്ക് ലഭിക്കുന്ന കഥാപാത്രത്തിൻറെ ആഴത്തിനനുസരിച്ച് മറ്റൊരു മേഖല ഉപേക്ഷിക്കുന്നു. എന്നാൽ ഇത്തരം താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ചു കൊണ്ടിരിക്കുന്ന താരമാണ് നടി പൂജിത മേനോൻ .

പൂജിത നിലവിൽ മിനിസ്ക്രീൻ പരമ്പരകളിലും സിനിമയിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ടെലിവിഷൻ ഷോകളുടെ അവതാരകയായിട്ടായിരുന്നു പൂജിത തൻറെ കരിയറിന് തുടക്കം കുറിച്ചത്. പിന്നീട് താരത്തിന് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ നീ കൊ ഞാൻ ചാ എന്ന ചിത്രത്തിൽ അഭിനയിച്ച താരം പിന്നീട് സിനിമയിൽ സജീവമായി. മലയാളി പ്രേക്ഷകർ താരത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത് സ്വർണ്ണ കടുവ എന്ന ചിത്രത്തിൽ വേഷമിട്ടതിനു ശേഷമാണ്. ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് പൂജിത അഭിനയിച്ചത് . ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം തന്നെയായിരുന്നു താരത്തിന് ലഭിച്ചത്.

കഴിഞ്ഞവർഷം പ്രദർശനത്തിന് എത്തിയ ഉല്ലാസം എന്ന ചിത്രത്തിലാണ് പൂജിത അവസാനമായി അഭിനയിച്ചത്. മഴവിൽ മനോരമയിലെ രാജാറാണി എന്ന സീരിയലിലാണ് ഇപ്പോൾ പൂജിത അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അഭിനേത്രി എന്നതിനു പുറമേ സജീവമായ ഒരു മോഡൽ കൂടിയാണ് പൂജിത . താരം പല ബ്രാൻഡുകളുടെയും മോഡലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂജിതയുടെ അത്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്.

നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ഹോട്ട് ലുക്കിൽ എത്തിയിട്ടുള്ള പൂജിതയുടെ പുത്തൻ ചിത്രങ്ങളാണ്. ഫിറ്റ് പാക്ക് ഫിറ്റ്നെസ് എന്ന പാലക്കാട് ഉള്ള ഒരു ജിമ്മിന്റെ ഉദ്ഘാടന പരിപാടിയിൽ അതിഥിയായി എത്തിയ പൂജിതയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൂജിതയുടെ ഈ ഹോട്ട് ലുക്ക് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഐബെറി വെഡിങ് ആണ് .