കുട്ടികളുടെ പോലെ പാർക്കിൽ കളിച്ച് നടി പാർവതി തിരുവോത്ത്..!

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ 2006 ൽ മലയാള സിനിമയിലേക്ക് കടന്നുവന്നത് താരമാണ് നടി പാർവതി തിരുവോത്ത് . അതേ വർഷം തന്നെ പുറത്തിറങ്ങിയ നോട്ടുബുക്ക് എന്ന ചിത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. 2007 മിലാന എന്ന കന്നട ചിത്രത്തിലൂടെ നായികയായി വേഷമിട്ടു. അതിവർഷം പുറത്തിറങ്ങിയ ഫ്ലാഷ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികയായി കടന്നുവന്നു.



ധനുഷിന്റെ നായികയായി വേഷമിട്ട തമിഴ് ചിത്രം മാരിയാൻ ആണ് പാർവതി എന്ന താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഈ ചിത്രത്തിനു ശേഷം മലയാളത്തിൽ നിന്നും മികച്ച അവസരങ്ങൾ പാർവതി എന്ന താരത്തെ തേടിയെത്തി തുടങ്ങി. ബാംഗ്ലൂർ ഡേയ്സ് , എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ് ,മൈ സ്റ്റോറി , വൈറസ്, ഉയരെ, ആർക്കറിയാം, ആണും പെണ്ണും , പുഴു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം വണ്ടർ വുമൺ എന്ന ഇംഗ്ലീഷ് ചിത്രമാണ്.



ഉള്ളോഴുക്ക് എന്ന മലയാള ചിത്രവും തങ്കലാൻ എന്ന തമിഴ് ചിത്രവും ആണ് താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുത്തൻ സിനിമകൾ. കരിയറിൻറെ ആരംഭത്തിൽ മികച്ച ചിത്രങ്ങളോ വേഷങ്ങളോ ലഭിക്കാതിരുന്ന പാർവതി ഏറെക്കാലത്തെ പരിശ്രമത്തിനു ശേഷമാണ് അഭിനയരംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുന്നത്. സിനിമയിൽ ലഭിക്കുന്ന കഥാപാത്രങ്ങൾ പോലെ തന്നെ സിനിമയ്ക്ക് പുറത്തും വളരെ ശക്തയായ ഒരു സ്ത്രീ തന്നെയാണ് പാർവതി .



സാമൂഹ്യ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ പാർവതി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . പൊതുവേ തന്റെ വർക്കൗട്ട് വീഡിയോകൾ ആരാധകർക്കായി താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്നതും ഒരു വർക്കൗട്ട് വീഡിയോ ആണെങ്കിലും അല്പം രസകരമായ ഒരു വർക്ക് ഔട്ട് ആണ് . താരം കുട്ടികളുടെ പാർക്കിലെത്തിയാണ് വർക്ക് ഔട്ട് ചെയ്യുന്നത്. പാർവതിക്കൊപ്പം ട്രെയിനർ റാഹിബ് മുഹമ്മദും ഉണ്ട് . വീഡിയോയ്ക്ക് താഴെ ആരാധകരുടെ രസകരമായ കമന്റുകളും നിറയുന്നുണ്ട്.

© 2024 M4 MEDIA Plus