സാമന്ത അതീവ ഗ്ലാമർ വേഷത്തിൽ കളിച്ച ഉ അണ്ടവ മാവാ..! ഫുൾ വീഡിയോ സോങ്ങ് കാണാം..

ഇന്ത്യൻ താരസുന്ദരിമാരുടെ നിരയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടി സാമന്ത. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ആരാധകരെ ത്രസിപ്പിക്കുന്ന ഗ്ലാമർ ലുക്കിള്ള നൃത്തവുമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. വമ്പൻ ഹിറ്റായ പുഷ്പ എന്ന ചിത്രത്തിലെ ഗാനമാണ് യൂട്യൂബ് വഴി അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടത്. ഗ്ലാമർ ലുക്കിലുള്ള സാമന്തയുടെ ചിത്രങ്ങളാണ് ഈ ഗാനരംഗം മുഴുവൻ നിറഞ്ഞു നിൽക്കുന്നത്.


അല്ലു അർജുനെ നായകനാക്കി സുകുമാർ ആണ് ഈ ചിത്ര സംവിധാനം ചെയ്തിട്ടുള്ളത് . രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യഭാഗം ഏകദേശം അഞ്ച് ഭാക്ഷകളിലായി ഡിസംബറിൽ പുറത്തിറങ്ങി. ഈ ചിത്രത്തിന്റെ ടീസറും, ട്രൈലറും യൂട്യൂബിൽ വളരെ തരംഗം സൃഷ്ടിച്ചവയായിരുന്നു. പുഷ്പയുടെ മേക്കിങ് വീഡിയോയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.


അല്ലു അർജുനൊപ്പം നായികവേഷത്തിൽ സ്ക്രീനിൽ തിളങ്ങിയത് നടി രശ്മിക മന്ദാനയാണ്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപത്രവും മലയാളികളെ ഏറെ ആവേശത്തിലാഴ്ത്തിയിരുന്നു. ഈ ചിത്രത്തിൽ വ്യത്യസ്തമായ ലുക്കിലാണ് ഫഹദ് ഫാസിൽ പ്രത്യക്ഷപ്പെട്ടത്. ആക്ഷൻ, റൊമാന്റിക് എന്നിവ കോർത്തിണക്കിയ ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങി. ചിത്രത്തിൽ പ്രകാശ് രാജ്, ജഗപതി ബാബു, ഹരീക്ഷ് ഉത്തമൻ, ശ്രീ തേജ് എന്നിവരും ശ്രദ്ധേയ വേഷങ്ങളെ അവതരിപ്പിച്ചു.

© 2024 M4 MEDIA Plus