സാരിയിൽ കിടിലൻ ഫോട്ടോഷൂട്ടുമായി മേക്കപ്പ് ഇടാത്ത സുന്ദരി നിമിഷ സജയൻ..! ഫോട്ടോഷൂട്ട് കാണാം..

ദിലീഷ് പോത്തന്റെ സംവിധാന മികവിൽ വന്ന് ഹിറ്റ് അടിച്ച സിനിമയാണ് ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും ചേർന്നഭിനയിച്ച തൊണ്ടി മുതലും ദൃക്‌സാക്ഷിയും.ആ മികച്ച സിനിമയിൽ ശ്രീജ എന്ന വേഷത്തിൽ നായികയായി അരങ്ങേറിയ താരമാണ് നിമിഷ സജയൻ.ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ചവെച്ച താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

പിന്നീട് അങ്ങോട്ട് നാടൻ കഥാപാത്രങ്ങൾ ചെയ്തു പ്രിയങ്കരിയായ താരം ജനിച്ചതും വളർന്നതുമെല്ലാം ബോംബയിൽ ആയിരുന്നു.ബോംബയിൽ ആണ് വളർന്നതെങ്കിലും ഇന്നേ വരെ താരത്തിനെ മോഡേൺ വേഷത്തിൽ മലയാളികൾക്ക് കാണുവാൻ സാധിച്ചിട്ടില്ല

മലയാളത്തിലെ മറ്റ് നടിമാരിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരു പ്രകൃതമാണ് താരത്തിനുള്ളത്.മേക്കപ്പിനോട് താല്പര്യമില്ലാത്ത താരം മേക്കപ്പില്ലാതെയാണ് ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപെടാറുള്ളത്.

സോഷ്യൽ മീഡിയയിലും താരം പ്രത്യക്ഷപ്പെടുമ്പോൾ മേക്കപ്പ് ഇല്ലാതെയാണ് നിമിഷ പ്രത്യക്ഷപ്പെടാറു.അത്തരത്തിലുള്ള താരത്തിന്റെ ഒരു ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി നിൽക്കുന്നത്.ഗൃഹാലക്ഷ്‌മി മാഗസിന് വേണ്ടി എടുത്ത ഫോട്ടോസിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ച.അതീവ സുന്ദരിയായിട്ടാണ് താരത്തിനെ ഇതിൽ നമുക്ക് കാണാൻ സാധിക്കുന്നത് എന്നാൽ ഈ ഫോട്ടോഷൂട്ടിലും മേക്കപ്പ് ഇടാതെയാണ് താരം വന്നതെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്

താരം അഭിനയിച്ച എല്ലാ സിനിമകളും വൻ വിജയമായിരുന്നു.ഈ സിനിമകളെല്ലാം മികച്ച അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്.കുഞ്ചാക്കോ ബോബൻ,ജോജു ജോർജ് പ്രധാന നായകന്മാരായി എത്തിയ പുതിയ ചിത്രമായ നായാട്ടിലും നിമിഷ തന്നെയാണ് നായികയായി അഭിനയിച്ചതും മികച്ച പ്രകടനം കാഴ്ചവെച്ചതും.