ബീച്ചിൽ ഗ്ലാമറസായി പ്രിയ താരം നിമിഷ സജയൻ..! വീഡിയോ പങ്കുവച്ച് താരം..

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി നിമിഷ സജയൻ . ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച് താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ നിമിഷയെ തേടിയെത്തി. ഈട, ഒരു കുപ്രസിദ്ധ പയ്യൻ , ചോല, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , മാലിക്ക് , നായാട്ട് തുടങ്ങീ ചിത്രങ്ങളിൽ മികച്ച റോളുകളിൽ നിമിഷ പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ ഉജ്വല പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു.

ചോല, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി ചിത്രങ്ങളിലെ പ്രകടനത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചത്. ചേര, ജിന്ന്, ഇന്നലെ വരെ , ഒരു തെക്കൻ തല്ല് കേസ് എന്നിവയാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന നിമിഷയുടെ ചിത്രങ്ങൾ . നിവിൻ പോളി നായകനായെത്തുന്ന തുറമുഖം എന്ന ചിത്രത്തിലും നിമിഷ അഭിനയിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസും വീഡിയോസും സിനിമാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിമിഷയുടെ പുത്തൻ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ ഇസ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.

വളരെ സുന്ദരിയായി കടൽത്തീരത്ത് നിൽക്കുന്ന നിമിഷയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. സിംപിൾ ഡ്രസും സിംപിൾ ലുക്കുമായി കടൽത്തീരത്ത് തിരമാലകൾക്കിടയിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വിഷ്ണുവാണ് നിമിഷയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.