ഗ്ലാമർ ലുക്കിൽ മിസ്സ് യൂണിവേഴ്സ് ഹർനാസ് സന്ധു..! ഫോട്ടോഷൂട്ട് വീഡിയോ…!

വിശ്വസുന്ദരിപ്പട്ടം 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്. വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി ലാറാ ദത്തയായിരുന്നു. 2000 ത്തിൽ ആയിരുന്നു ലാറ ദത്ത വിശ്വസുന്ദരി കിരീടം അണിഞ്ഞത്. 1994ൽ ഇന്ത്യയ്ക്ക് വേണ്ടി സുസ്മിത സെനും വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയിരുന്നു .
2021ലെ വിശ്വസുന്ദരി പട്ടം (miss universe) കരസ്ഥമാക്കിയത് ഇന്ത്യക്കാരി ഹർനാസ് സന്ധു (Harnaaz Sandhu) ആണ്. 21 വയസ്സുകാരിയായ ഹർനാസ് പഞ്ചാബ് സ്വദേശിനിയാണ് . വിശ്വസുന്ദരി കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി മാറിയിരിക്കുന്നു ഹർനാസ് സന്ധു.

ഇസ്രയേലിൽ ഏലിയറ്റിൽ എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരമായിരുന്നു നടന്നത്. ഇതിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഇന്ത്യക്കാരി ഹർനാസ് കിരീടമണിഞ്ഞത് .ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് കീരീടമണിഞ്ഞ മെക്സിക്കോ സുന്ദരിയാണ് ആൻഡ്രിയ . വിധികര്‍ത്താവായിരുന്നത് ആദംമാരി ലോപ്പസ് ആണ് . ലൈവ് സ്ട്രീമിങ്ങിലൂടെ ആയിരുന്നു ചടങ്ങ് നടത്തിയത്. പരാഗ്വേയുടെ സുന്ദരി നാദിയ ഫെറെയ്റ ഫസ്റ്റ് റണ്ണറപ്പും ദക്ഷിണാഫ്രിക്കൻ സുന്ദരി ലലേല സ്വാനെ സെക്കന്‍ഡ് റണ്ണറപ്പുമായി.

പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുകയാണ് ഹർനാസ് . 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് , 2017-ൽ ടൈംസ് ഫ്രഷ് ഫേസ് എന്നീ മത്സരകിരീടങ്ങൾ മുൻപ് അണിഞ്ഞിട്ടുള്ള സുന്ദരിയാണ് ഹർനാസ് . സൗന്ദര്യമത്സരങ്ങളിൽ ഹർനാസ് പങ്കെടുത്തുതുടങ്ങിയത് 2017-ലെ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് . മിസ്സ് യൂണിവേഴ്സായ ഹർഹാസ് നിരവധി പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.