ആരാധകർക്കായി തകർപ്പൻ ഡാൻസുമായി മീര ജാസ്മിൻ..! തിരിച്ച് വരവിനൊരുങ്ങി മലയാളികളുടെ പ്രിയ താരം..

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തുകയാണ് നടി മീര ജാസ്മിൻ . 5 വർഷങ്ങൾക്ക് ശേഷമാണ് താരം വീണ്ടും ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. വളരെയധികം മാറ്റങ്ങളോടെയാണ് താരം ഇക്കുറി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ കഴിഞ്ഞ ദിവസം താര് മീര ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തിരുന്നു. ഒട്ടുമിക്ക സിനിമാ താരങ്ങളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം.


ആദ്യ ദിവസം തന്നെ ഒന്നേക്കാൽ ലക്ഷത്തിൽ അധികം ഫോളോവേഴ്‌സിനെയാണ് താരത്തിന് ലഭിച്ചത്. ഇതിൽ നിന്നും വ്യക്തമാകുന്നത് ഇത്രയധികം മലയാളികൾ ഈ താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു എന്നതാണ്. ആരാധകർ താരത്തോട് കാണിക്കുന്ന സ്നേഹത്തിന് മുന്നിൽ നന്ദി പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ആരാധകർക്ക് വേണ്ടി ഒരു ഡാൻസ് പെർഫോമൻസ് ചെയ്തുകൊണ്ടാണ് താരം തന്റെ നന്ദി അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
താരം തന്റെ ഡാൻസ് വീഡിയോയ്ക്കൊപ്പം ചില വരികൾ കൂടി കുറിച്ചു “നിങ്ങൾ എനിക്ക് നിങ്ങളുടെ സമയം തന്നു.. എല്ലാറ്റിലും ഏറ്റവും ചിന്തനീയമായ സമ്മാനം. ധന്യയായി.. ഊഷ്മളതയും സ്നേഹവും കൊണ്ട് ചലിക്കുകയും പ്രചോദിപ്പിക്കപ്പെടുകയും ചെയ്തു.

എല്ലാവർക്കും നന്ദിയും ഒരുപാട് സ്നേഹവും …. മുന്നോട്ടുള്ള എന്റെ യാത്ര ഇത ….”ഒരു ലക്ഷത്തിൽ അധികം ആളുകൾ താരത്തിന്റെ ഈ ഡാൻസ് വീഡിയോ കണ്ടു കഴിഞ്ഞു.
ഇൻസ്റ്റഗ്രാമിലേക്ക് താരം എത്തിയപ്പോൾ മലയാളത്തിലെ പല പ്രമുഖ നടിമാരും താരത്തെ സ്വാഗതം ചെയ്ത് പോസ്റ്റുകളും സ്റ്റോറികളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. ഈ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് താരം എത്തുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള മീരയുടെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.