നൽപതിയൊന്നം വയസിലും പതിനേഴിൻ്റെ സൗന്ദര്യവുമായി മീരാ ജാസ്മിൻ..! പൂജ വേദിയിൽ തിളങ്ങി പ്രിയ താരം..

ഒരുകാലത്ത് തെന്നിന്ത്യയിലെ മുൻനിര നായികയായി തിളങ്ങി നിന്ന താരമായിരുന്നു നടി മീരാ ജാസ്മിൻ . സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് മലയാളത്തോടൊപ്പം തന്നെ തമിഴിലും ശോഭിച്ചു. തൻറെ അഭിനയമികവുകൊണ്ട് ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുവാൻ മീരയ്ക്ക് സാധിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ ഗംഭീരപ്രകടനം കാഴ്ചവച്ച ഈ താരത്തിന് പിന്നീട് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിൽ ഏക്കാലത്തേയും സൂപ്പർ ഹിറ്റ് സിനിമകളായ കസ്തൂരിമാൻ, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, ഗ്രാമഫോൺ, സ്വപ്ന കൂട്, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്ത വിഷയം, ചക്രം, ഫോർ ഫ്രണ്ട്സ്, കൽക്കട്ട ന്യൂസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ മീര നായികയായി തന്നെ തിളങ്ങി.2002 ഓടുകൂടി തമിഴ് സിനിമകളിലേക്കും 2004ൽ തെലുങ്ക് കന്നട സിനിമകളിലും മീര തൻറെ സാന്നിധ്യം അറിയിച്ചു. 2014 ലാണ് താരം വിവാഹിതയാകുന്നതും പിന്നീട് സിനിമകളിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. വിവാഹശേഷം വിരളമായി മാത്രമാണ് മീര സിനിമകളിൽ വേഷമിട്ടത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം താരം ഈയടുത്ത് സിനിമയിലേക്ക് ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമയിലേക്ക് സോഷ്യൽ മീഡിയയിലേക്കും ഉള്ള തിരിച്ചുവരവിൽ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. എടുത്തു പറയേണ്ട മറ്റൊരു കാര്യം എന്തെന്നാൽ പ്രായത്തെ വെല്ലുന്ന ലുക്കുമായാണ് താരം തിരിച്ചെത്തിയത് എന്നുള്ളതാണ്.പലപ്പോഴും മീര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്. അവയിൽ എല്ലാം ചർച്ചാവിഷയം ആകാറുള്ളതും താരത്തിന്റെ പ്രായത്തെ വെല്ലുന്ന ലുക്ക് തന്നെയാണ്. ഇപ്പോഴത്തെ താരം തന്നെ പുത്തൻ ചിത്രത്തിൻറെ പൂജയ്ക്ക് എത്തിയ വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ എത്തിയ മീരയെ കണ്ടാൽ 40 കാരി ആണെന്ന് പറയുകയില്ല. ഈ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്.