തമിഴ് പാട്ടിന് കിടിലൻ സ്റ്റെപ്പുമായി നടി മാളവിക മേനോൻ..

സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ് നടി മാളവിക മേനോൻ . സിനിമകളിലെ വേഷങ്ങളെക്കാൾ ഏറെ താരം ശോഭിക്കുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. നാടൻ വേഷങ്ങളിലൂടെ മാത്രം സിനിമകളിൽ പ്രേക്ഷകർ കണ്ടിരുന്ന മാളവികയുടെ ഗ്ലാമറസ് , ഹോട്ട് ലുക്ക് വേഷങ്ങളെല്ലാം പ്രേക്ഷകർ കണ്ടു തുടങ്ങിയത് സോഷ്യൽ മീഡിയയിലൂടെയാണ്. നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചും റീൽസ് വീഡിയോസ് പങ്കുവെച്ചും താരം എപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇവയ്ക്കെല്ലാം വൻ പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട് .മാളവിക ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഡാൻസ് വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് . സാരി ധരിച്ച് മുല്ലപ്പൂ ചൂടി കൂളിംഗ് ഗ്ലാസ് അണിഞ്ഞ് സ്റ്റൈൽ ആയാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദസറ എന്ന ചിത്രത്തിലെ ദീ മൈനാരു വെട്ടിക്കട്ടി എന്ന തമിഴ് ഗാനത്തിനാണ് താരം ചുവടു വയ്ക്കുന്നത്. നമുക്ക് കുറച്ചു പതിയെ തമിഴ് ചെയ്യാം എന്ന് കുറിച്ച് കൊണ്ടാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ബൽജിത്ത് ആണ് താരത്തിന്റെ ഈ മനോഹര വീഡിയോ പകർത്തിയിട്ടുള്ളത്. ശാന്തിനി എസ് ആണ് മാളവികയെ മേക്കപ്പ് ചെയ്തിരിക്കുന്നത്. വേറെ ലെവൽ എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമൻറ് നൽകിയിട്ടുള്ളത്.ചെറുപ്രായത്തിലെ തന്നെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരമാണ് മാളവിക. നായിക പ്രാധാന്യമുള്ള വേഷത്തിലൂടെ ശ്രദ്ധ നേടിയെടുത്തു എങ്കിലും പിന്നീട് താരത്തെ തേടിയെത്തിയത് ചെറു റോളുകൾ മാത്രമായിരുന്നു. മകൾ , സഹോദരി, സഹ നടി വേഷങ്ങളാണ് താരത്തിനെ കൂടുതലായി ലഭിച്ചിട്ടുള്ളത്. എന്നാൽ തനിക്ക് ലഭിക്കുന്ന വേഷങ്ങൾ എല്ലാം തന്നെ മനോഹരമായി സ്ക്രീനിൽ അവതരിപ്പിക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. ചെറു വേഷങ്ങൾ പോലും ഏറ്റെടുക്കാനുള്ള താരത്തിന്റെ മനസ്സുകൊണ്ട് സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ ഭാഗമാകുവാനും വമ്പൻ ചിത്രങ്ങളിൽ അഭിനയിക്കുവാനും മാളവികക്ക് സാധിച്ചിട്ടുണ്ട്.