പത്താനിലെ ഹിറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി മാളവിക മേനോൻ…!

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി മാളവിക മേനോൻ . നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും ആരാധകർക്കായി മാളവിക പങ്കുവയ്ക്കാറുണ്ട്. അവയ്ക്കെല്ലാം വൻ പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. പലപ്പോഴും സിനിമകളിൽ നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള മാളവികയെ മോഡേൺ സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കുകളിൽ പ്രേക്ഷകർ കണ്ടു തുടങ്ങിയത് സോഷ്യൽ മീഡിയയിലൂടെ ആണ്.

ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മാളവിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ റീൽസ് വീഡിയോ ആണ്. ഷാരൂഖ് ഖാൻ , ദീപിക പദുക്കോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പത്താൻ എന്ന ചിത്രത്തിലെ ഗാനത്തിനാണ് മാളവിക ചുവടുവെക്കുന്നത്. ബ്ലാക്ക് കളർ ഔട്ട് ഫിറ്റിൽ ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്. ലവ് ദിസ് സോങ് എന്നെക്കുറിച്ച് കൊണ്ടാണ് മാളവിക തൻറെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

വർഷങ്ങൾ ഏറെയായി അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്ന താരമാണ് മാളവിക മേനോൻ . എന്നാൽ ശ്രദ്ധേയമായ ഒരു നായിക വേഷം താരത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. സഹ നടി, മകൾ , സഹോദരി വേഷങ്ങളിലൂടെ തൻറെ കഴിവ് പ്രകടിപ്പിക്കാൻ മാളവികക്ക് സാധിച്ചിട്ടുമുണ്ട്. എത്ര ചെറിയ വേഷവും ഒരു മടിയും കൂടാതെ സ്വീകരിക്കുകയും അത് അതിമനോഹരമായി സ്ക്രീനിൽ അവതരിപ്പിക്കുകയും ചെയ്യുന്ന താരമാണ് മാളവിക. അതുകൊണ്ടുതന്നെ നിരവധി വമ്പൻ ചിത്രങ്ങളുടെ ഭാഗമാകുവാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ താരത്തിന്റെ ഏഴോളം ചിത്രങ്ങളിൽ പലതും സൂപ്പർസ്റ്റാർ സിനിമകളാണ്.