ജമിനി പാട്ടിന് തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തും..

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു ശ്രദ്ധേയ താരമാണ് നടി ബിന്ദു പണിക്കർ . ഹാസ്യ വേഷങ്ങളും സീരിയസ് റോളുകളും അനായാസം കൈകാര്യം ചെയ്യുന്ന ഈ താരം ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയത് . പൊതുവേ മലയാള സിനിമയിൽ കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന ഒരുപാട് നടന്മാർ ഉണ്ടെങ്കിലും നടിമാർ വളരെ കുറവായിരുന്നു. അക്കാലത്താണ് കൽപ്പന , ബിന്ദു പണിക്കർ തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ഹാസ്യവേഷങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ ഈ താരങ്ങൾക്ക് എല്ലാം മികച്ച സ്വീകാര്യതയും മലയാള സിനിമയിൽ ലഭിച്ചു. ഇപ്പോഴും അഭിനയരംഗത്ത് സജീവമായി നിറഞ്ഞുനിൽക്കുന്ന താരമാണ് ബിന്ദു പണിക്കർ .എന്നാൽ ഇപ്പോൾ മലയാളി പ്രേക്ഷകർ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത് താരത്തിന്റെ മകളുടെ സിനിമയിലേക്കുള്ള രംഗപ്രവേശനമാണ്. സിനിമകളിൽ വേഷമിടാതെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് കല്യാണി ബി നായർ. ബിന്ദു പണിക്കരുടെ ഏക മകളായ കല്യാണി ഒരു സോഷ്യൽ മീഡിയ സ്റ്റാറാണ് . അമ്മയുടെയും രണ്ടാനച്ഛനായ സായികുമാറിന്റെയും ഒപ്പം വീഡിയോകൾ ചെയ്തുകൊണ്ടായിരുന്നു കല്യാണി ആദ്യകാലങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തിയത്. മലയാളത്തിലെ രണ്ട് ശ്രദ്ധേയ താരങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടത് കൊണ്ടുതന്നെ ആ വീഡിയോകൾക്ക് എല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്. അതിലൂടെ അതിസുന്ദരിയായ താരപുത്രിയെ ശ്രദ്ധിക്കാനും മലയാളി പ്രേക്ഷകർ മറന്നില്ല.വീഡിയോകൾക്കെല്ലാം മികച്ച സ്വീകാര്യത ലഭിച്ചു തുടങ്ങിയതോടെ കല്യാണി സ്വന്തമായി വീഡിയോകൾ ചെയ്യാൻ ആരംഭിച്ചു. മികച്ച ഒരു ഡാൻസറായ കല്യാണി കൂടുതലായും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നത് ഡാൻസ് വീഡിയോസ് ആയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം തനിച്ചും എല്ലാം താരം ഡാൻസ് വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. നിരവധി ആരാധകരെ സ്വന്തമാക്കിയത് കൊണ്ട് തന്നെ കല്യാണിയുടെ പോസ്റ്റുകൾക്ക് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.ഇപ്പോഴിതാ കല്യാണി പോസ്റ്റ് ചെയ്ത പുത്തൻ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജമിനി ചിത്രത്തിലെ ഓപ്പോഡ് എന്ന ഗാനത്തിന് സാരിയിൽ എത്തി അതിമനോഹര നൃത്ത ചുവടുകൾ വച്ചിരിക്കുകയാണ് കല്യാണി . തൻറെ സുഹൃത്തിനൊപ്പം ആണ് കല്യാണി ഡാൻസ് വീഡിയോ ചെയ്തിരിക്കുന്നത്. മന്ന എലിസബത്താണ് താരത്തോടൊപ്പം ചുവട് വെച്ചിട്ടുള്ളത്. പ്രേം ഡാൻസ് ക്രൂ ആണ് കൊറിയോഗ്രാഫർ . ഈ വീഡിയോ പകർത്തിയിരിക്കുന്നത് ഹിഷാം ഹമീദ് ആണ് .