പിന്നെയും ഉദ്ഘാടന വേദിയിൽ ആരാധകർക്ക് ആവേശമായി നടി ഹണി റോസ്..

ഇന്ന് മലയാള സിനിമയിലെ ഒട്ടുമിക്ക താര സുന്ദരിമാരും സിനിമകളേക്കാൾ ഏറെ ഉദ്ഘാടന പരിപാടികളുടെ തിരക്കിലാണ്. കേരളത്തിൻറെ അങ്ങോളം ഇങ്ങോളമായി നിരവധി ഷോപ്പുകളുടെ ഉദ്ഘാടനത്തിന് എത്തിച്ചേരുന്ന താര സുന്ദരിമാരുടെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത്. നടന്മാരെക്കാൾ ഏറെ നടിമാരാണ് ഇത്തരം ചടങ്ങുകളിലെ മുഖ്യാതിഥികളായി എത്തുന്നത്. കാരണം അവരെ കാണാനായി അവിടെ തടിച്ചു കൂടുന്ന ജനക്കൂട്ടം തന്നെയാണ്.

ഇത്തരത്തിൽ ഉദ്ഘാടനങ്ങൾ നടത്തി ഉദ്ഘാടന റാണി എന്ന ഓമനപ്പേര് പോലും ലഭിച്ച താരമാണ് മലയാളികളുടെ സ്വന്തം ഹണി റോസ് . താരം ഇപ്പോൾ സിനിമകളേക്കാൾ ഏറെ സജീവമാകുന്നത് ഇത്തരത്തിലുള്ള ഉദ്ഘാടന പരിപാടികളിൽ ആണ് . താരം എല്ലായിടത്തും ഓടി നടന്നു ഉദ്ഘാടനം നടത്തുകയാണ് എന്ന് തന്നെ പറയേണ്ടിവരും. സോഷ്യൽ മീഡിയയിൽ എങ്ങനെ നോക്കിയാലും ഹണിയുടെ ഉദ്ഘാടന ചിത്രങ്ങളും വീഡിയോസും ഒക്കെയായിരിക്കും. ഇപ്പോഴിതാ താരം പെരിന്തൽമണ്ണയിലെ അറ്റ് ലെസ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിച്ചേർന്നിരിക്കുകയാണ്. താരം അവിടെ എത്തിയപ്പോൾ ഉള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പതിവുപോലെ കൊടും ചൂടിലും വൻ ജനക്കൂട്ടമാണ് ഹണിയെ കാണാനായി ഈ ഉദ്ഘാടന പരിപാടിക്ക് എത്തിച്ചേർന്നിട്ടുള്ളത്. സ്ലീവ്ലെസ് ഫിഷ് കട്ട് ഫ്രോക്ക് ധരിച്ച് ഗ്ലാമറസ് ആയാണ് താരം ഈ ചടങ്ങിന് എത്തിയത്. തന്നെ കാണാനായി കാത്തുനിന്ന ആരാധകരെ എല്ലാം അഭിസംബോധന ചെയ്ത് താരം സംസാരിക്കുന്നതും ഈ വീഡിയോയിൽ കാണാൻ സാധിക്കും. ഹണി റോസ് ഇപ്പോൾ സിനിമയിൽ വളരെ വിരളമായെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രേക്ഷകഹൃദയങ്ങളിലും താരം നിറഞ്ഞു നിൽക്കുകയാണ്.

ഹണിയുടെതായി അവസാനമായി റിലീസ് ചെയ്ത ചിത്രം തെലുങ്ക് സൂപ്പർസ്റ്റാർ ബാലയ്യയ്ക്ക് ഒപ്പമുള്ള വീര സിംഹ റെഡിയാണ്. മലയാളത്തിൽ താരത്തിന്റേതായി അവസാനമായി റിലീസ് ചെയ്തത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ മോഹൻലാലിനൊപ്പം ഉള്ള മോൺസ്റ്റർ ആണ് . പൂക്കാലം എന്ന മലയാള ചിത്രമാണ് ഇനി ഹണിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

© 2024 M4 MEDIA Plus