സ്റ്റേജിൽ പൊളിച്ചടുക്കി യുവ താരം ഗോപിക രമേഷ്..! ആർട്സ് ഫെസ്റ്റിവലിൽ തകർപ്പൻ ഡാൻസുമായി താരം..

സൂപ്പർസ്റ്റാറുകൾ ആരും തന്നെ വേഷമിടാതെ വെറും രണ്ടുകോടി ബഡ്ജറ്റിൽ ചിത്രീകരണം പൂർത്തീകരിച്ച് 50 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെടുത്ത മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ . ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ട് ഒരിക്കൽ ഈ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ ഡി ആണ് . മലയാളത്തിലെ ശ്രദ്ധേയ അനശ്വര രാജൻ, മാത്യു തോമസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ നായിക നായകന്മാരായി വേഷമിട്ടത്. ഈ സിനിമയുടെ വമ്പൻ വിജയം ഇരുവരുടെയും കരിയറിൽ വലിയൊരു വഴിത്തിരിവാണ് സമ്മാനിച്ചത്.

പുതുമുഖ താരങ്ങൾ നിരവധി ഉണ്ടായിരുന്ന ഈ ചിത്രത്തിൽ മാത്യു , അനശ്വര എന്നിവർക്ക് പുറമേ മറ്റു ചില താരങ്ങൾ കൂടി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയിരുന്നു. അതിലൊരാളാണ് നടി ഗോപിക രമേശ് . മാത്യു തോമസ് വേഷമിട്ട ജയ്സൺ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ കാമുകിയായി അഭിനയിച്ച താരമാണ് ഗോപിക രമേശ്. സ്റ്റെഫി എന്ന കഥാപാത്രമായാണ് താരം ഈ ചിത്രത്തിൽ വേഷമിട്ടത്. ഈ വേഷം വളരെ മനോഹരമായി തന്നെ അവതരിപ്പിക്കാൻ ഗോപികയ്ക്ക് സാധിച്ചു.

ഈ ഒരു കഥാപാത്രത്തിലൂടെ തന്നെ ഒട്ടനവധി ആരാധകരെയാണ് ഗോപിക സ്വന്തമാക്കിയത്. മാത്രമല്ല ഒട്ടേറെ അവസരങ്ങളും താരം നേടി. ആദ്യ ചിത്രത്തിന് ശേഷം ഫോർ എന്ന മലയാള സിനിമയിലും തമിഴിലെ ഒരു ശ്രദ്ധേയ വെബ് സീരീസ് ആയ സുഴൽ ദി വോർട്സ് എന്നതിലും അഭിനയിച്ചു. ഈ വെബ് സീരീസിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം തന്നെയാണ് താരം കൈകാര്യം ചെയ്തത്. അഭിനയത്തിന് പുറമേ മോഡലിംഗിലും ഗോപിക ശ്രദ്ധ ചെലുത്തുന്നുണ്ട്. താരത്തിന്റെ ഫോട്ടോഷോട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട് .

ഇപ്പോഴിതാ ഗോപിക മലപ്പുറത്തുള്ള പ്രിയദർശിനി കോളേജിലെ ആർട്സ് ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി എത്തിയ ചിത്രങ്ങളും വീഡിയോസും ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത്. ഒരു ബ്ലാക്ക് കളർ മിനി സ്കേർട്ടിൽ ആണ് ഈ ചടങ്ങിന് ഗോപിക എത്തിയത്. താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.