ഷോ മീ ദാ തുംക പാട്ടിന് കിടിലൻ ഡാൻസുമായി നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ..!

മുപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായി തുടരുന്ന താരമാണ് നടൻ കൃഷ്ണകുമാർ. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ളവരാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളും.  മലയാള സിനിമയിൽ ഇത്രയേറെ ആരാധകരുള്ള ഒരു താരകുടുംബം വേറെ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സാണ്.  മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് മൂത്തമകൾ അഹാന കൃഷ്ണ. പ്രേക്ഷകർക്ക് സോഷ്യൽ മീഡിയ വഴി തന്റെ അനിയത്തിമാരെ സുപരിചിതരാക്കി കൊടുത്തത് നടി അഹാനയാണ്.

ആദ്യകാലങ്ങളിൽ ഇവർ വീഡിയോകളിൽ ഒന്നിച്ചെത്തുകയും പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ആയിരുന്നു. പിന്നീട് ഓരോരുത്തർക്കും പ്രത്യേക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാവുകയും ഓരോരുത്തരും അവരവരുടെതായ ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ഇവരിൽ ഡാൻസ് വീഡിയോസ് ചെയ്ത് ആരാധകരെ സ്വന്തമാക്കിയ താരമാണ് ദിയ കൃഷ്ണ. കുട്ടിക്കാലം മുതൽക്ക് ഡാൻസ് പഠിച്ചിട്ടുള്ള ഒരാളാണ് ദിയ. പലപ്പോഴും  ദിയ ആരാധകർക്ക് മുന്നിൽ എത്തിയിട്ടുള്ളത് ഫാസ്റ്റ് നമ്പർ ഡാൻസ് പെർഫോമൻസുകളുമായാണ് . ഡാൻസിന് പുറമെ തൻറെ യാത്ര വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും  സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. വൻ സ്വീകാര്യതയും ദിയയുടെ  പോസ്റ്റുകൾക്ക്  ലഭിക്കാറുണ്ട്. ഒരു ശ്രദ്ധേയ മോഡൽ കൂടിയാണ് ദിയ .

ഈയടുത്ത് സോഷ്യൽ മീഡിയയിൽ ദിയയുടെ പ്രണയ തകർച്ചയായിരുന്നു  ചർച്ച വിഷയമായി മാറിയത്. ബോയ് ഫ്രണ്ടിനൊപ്പം പല വീഡിയോയിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം ഈയടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റുകളെ തുടർന്നാണ് താരത്തിന്റെ ആരാധകർ താരം പ്രണയ തകർച്ചയിലാണ് എന്ന നിഗമനത്തിൽ എത്തിയത്.  ആ വാർത്തകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുമ്പോഴാണ് താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ദിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ  പോസ്റ്റ് ചെയ്ത പുത്തൻ ഡാൻസ് വീഡിയോ ആണ് . മഞ്ഞ കളർ സാരി ധരിച്ച് ഹോട്ട് ലുക്കിലാണ് ദിയ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.