തമിൾ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ…

സിനിമയിൽ മുപ്പത് വർഷത്തോളമായി സജീവമായി തുടരുന്ന താരമാണ് നടൻ കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളേയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയമാണ് . ഇത്രയേറെ ആരാധകരുള്ള ഒരു താരകുടുംബം മലയാള സിനിമയിൽ വേറെ ഉണ്ടാകില്ല. ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ സജീവ താരങ്ങളാണ്. മൂത്തമകൾ അഹാന കൃഷ്ണ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടി കഴിഞ്ഞു. അനിയത്തിമാരെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഇവരിൽ ദിയ കൃഷ്ണ ഡാൻസ് വീഡിയോസ് ചെയ്ത് ആരാധകരെ സ്വന്തമാക്കിയ താരമാണ്. ഈ താരം കുട്ടിക്കാലം മുതൽക്ക് ഡാൻസ് പഠിച്ചിട്ടുമുണ്ട്. ഫാസ്റ്റ് നമ്പർ ഡാൻസുകളുമായാണ് പലപ്പോഴും ദിയ ആരാധകർക്ക് മുന്നിൽ എത്താറുള്ളത്. ദിയയുടെ ടോപ്പിക് ഡാൻസ് മാത്രമല്ല , യാത്ര വിശേഷങ്ങളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ദിയ പോസ്റ്റ് ചെയ്യാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. മോഡലിംഗിൽ സജീവമായ ദിയയുടെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ബോയ് ഫ്രണ്ടിനൊപ്പം പല വീഡിയോയിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ദിയയുടെ പ്രണയ തകർച്ചയായിരുന്നു ഈയടുത്ത് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറിയത്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ് താരം പ്രണയ തകർച്ചയിലാണ് എന്ന നിഗമനത്തിൽ ആരാധകർ എത്തിയത്. ഇപ്പോഴും ആ വാർത്തകൾ ഇടം പിടിക്കുമ്പോഴാണ് താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആരാധകർ ഏറ്റെടുത്തത്.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ദിയ പോസ്റ്റ് ചെയ്ത പുത്തൻ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുന്ന തമിഴ് ഗാനത്തിനാണ് താരം ചുവട് വച്ചത്. പിങ്ക് കളർ സാരിയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ പകർത്തിയത് അഭി ആണ്. താരത്തോടൊപ്പം സുഹൃത്ത് അഞ്‌ജലിയും ചുവട് വച്ചിട്ടുണ്ട്.