വെള്ളച്ചാട്ടത്തിൽ നിന്ന് അതി മനോഹര ഫോട്ടോഷൂട്ടുമായി ഗോൾഡ് നായിക ദീപ്തി സതി..

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി ദീപ്തി സതി . തന്റെ ആരാധകർക്കായി നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുള്ളത്. ദീപ്തിയുടെ പോസ്റ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഡൽ കൂടിയായ ദീപ്തി മിക്കപ്പോഴും ഗ്ലാമറസായാണ് ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്.

പതിവ് പോലെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ദീപ്തി. വെള്ളച്ചാട്ടത്തിന് കീഴിൽ അതീവ ഗ്ലാമറസായി നിൽക്കുന്ന താരത്തെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. റോസ് കളർ സ്ലീവ് ലെസ് ഗൗൺ ധരിച്ച് സ്‌റ്റൈലിഷ് ആയാണ് താരം എത്തിയിരിക്കുന്നത്. മെൽറ്റിംഗ് എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വയനാട്ടിലെ വാഗൻസ റിസോർട്ടിൽ നിന്നുമാണ് താരത്തിന്റെ ഈ വീഡിയോ പകർത്തിയത്. വീഡിയോ എടുത്തിരിക്കുന്നത് വിഷ്ണു സന്തോഷ് ആണ്. എഡിറ്റ് ചെയ്തത് സൂരജ് ആണ്. സ്റ്റൈലിംഗ് നിർവഹിച്ചത് ജോബിന വിൻസെന്റ് ആണ്. ബി സ്റ്റുഡിയോ ബ്രാൻഡിന്റേതാണ് വേഷം. ഹോട്ട് എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്ന കമന്റുകൾ .നീന എന്ന ചിത്രത്തിലൂടെ 2015 മുതൽക്ക് അഭിനയ രംഗത്ത് സജീവമായ ദീപ്തി ആദ്യ ചിത്രത്തിന് ശേഷം പുള്ളിക്കാരൻ സ്റ്റാറാ, സോളോ , ലവകുശ, ഡ്രൈവിംഗ് ലൈസൻസ് , ലളിതം സുന്ദരം, ഇൻ, പത്തൊമ്പതാം നൂറ്റാണ്ട് , ഒറ്റ്, ഗോർഡ് തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. പൃഥിരാജിനൊപ്പം അഭിനയിച്ച ഗോൾഡ് ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം . ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ആയിരുന്നു ദീപ്തി പ്രത്യക്ഷപ്പെട്ടത്.

© 2024 M4 MEDIA Plus