തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി ദീപ്തി സതി..

2012 ൽ മിസ്സ് കേരള പട്ടം കരസ്ഥമാക്കി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ച താരമാണ് നടി ദീപ്തി സതി . മോഡലിങ്ങിൽ ശോഭിച്ച് നിന്ന താരം പിന്നീട് സിനിമ രംഗം തെരഞ്ഞെടുക്കുകയായിരുന്നു. ഒട്ടേറെ പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ലാൽ ജോസാണ് ദീപ്തി സതി എന്ന മുംബൈക്കാരി മോഡലിനെയും മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തുന്നത്. വിജയ് ബാബു , ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നീന എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ടുകൊണ്ടാണ് ദീപ്തി അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.മലയാളി പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ദീപ്തി എന്ന താരത്തിന് ലഭിച്ചത്. അതുകൊണ്ടുതന്നെ തൊട്ടടുത്ത സിനിമ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി കൊണ്ടായിരുന്നു. തുടർന്നും മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ദീപ്തി സതി വേഷമിട്ടു. നായിക വേഷങ്ങൾ മാത്രമായിരുന്നില്ല താരം സ്വീകരിച്ചിരുന്നത്. ചെറു റോളുകളിലും സഹനടി വേഷങ്ങളിലും ദീപ്തി പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം പൃഥ്വിരാജ് സുകുമാരൻ അൽഫോൻസ് പുത്രൻ എന്നിവർ ഒന്നിച്ച് ഗോൾഡ് ആയിരുന്നു . ഇതിൽ വളരെ ചെറിയൊരു റോളിൽ മാത്രമാണ് ദീപ്തി അഭിനയിച്ചത്.സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യം എന്ന് തന്നെ ദീപ്തി സതിയെ വിശേഷിപ്പിക്കാം. മോഡലിങ്ങിലും ഡാൻസിലും ഏറെ പ്രിയമുള്ള ദീപ്തി തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത് ദീപ്തി അവതരിപ്പിച്ച ഒരു ഡാൻസ് വീഡിയോ ആണ് . മെൽവിൻ ലൂയിസ് എന്ന ഡാൻസർക്കൊപ്പമാണ് താരം ചുവട് വച്ചിട്ടുള്ളത്. സാരിയിൽ അതീവ ഗ്ലാമർ ആയാണ് ദീപ്തി റൊമാൻറിക് ഡാൻസ് പെർഫോമൻസ് ചെയ്തിട്ടുള്ളത്. മെൽവിൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.