മൈജി ഷോറൂം ഉദ്ഘാടന വേദിയിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം ഭാവന..

ഒരു സഹനടിയായി തൻറെ കരിയർ ആരംഭിച്ച ഇന്നിപ്പോൾ മലയാളം, തമിഴ് , തെലുങ്കു , കന്നഡ ഭാഷ ചിത്രങ്ങളിൽ ശോഭിച്ചു നിൽക്കുന്ന താരമാണ് നടി ഭാവന. 2002 ൽ ആയിരുന്നു താരം മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. ആദ്യ ചിത്രത്തിൽ സഹനടിയായി രംഗപ്രവേശനം ചെയ്ത താരം തൊട്ടടുത്ത വർഷം തന്നെ നായികയായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് അങ്ങോട്ട് മലയാള സിനിമയിൽ ശോഭിക്കുകയും ചെയ്തു. 2017 ന് ശേഷം മലയാള സിനിമയോട് താൽക്കാലികമായി വിടപറഞ്ഞ താരം അഞ്ചു വർഷങ്ങൾക്കുശേഷമാണ് വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ഈ വർഷം പുറത്തിറങ്ങിയ ൻറെ ഇക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ഹണ്ട് എന്ന ഒരു മലയാള ചിത്രം കൂടി താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

നമ്മൾ , തിളക്കം, ക്രോണിക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു , ചാന്തുപൊട്ട് , നരൻ , ബസ് കണ്ടക്ടർ, ചിന്താമണി കൊലക്കേസ്, ഛോട്ടാ മുംബൈ, ട്വന്റി 20 , റോബിൻഹുഡ് , ഹാപ്പി ഹസ്ബൻഡ്സ് , മേരിക്കുണ്ടൊരു കുഞ്ഞാട്, ഒരു മരുഭൂമി കഥ , ഹണീബി , ആദം ജോൺ തുടങ്ങിയവയാണ് ഭാവന വേഷമിട്ട ശ്രദ്ധേയ മലയാള ചിത്രങ്ങൾ . തമിഴ് തെലുങ്കു കന്നഡ ചിത്രങ്ങളിലും താരം തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. 2018 മുതൽ 2021 വരെ താരം കന്നട ചിത്രങ്ങളിൽ ഏറെ സജീവമായിരുന്നു.

മലയാള സിനിമയിൽ സജീവമല്ലാതായിരുന്ന സമയത്തും പ്രേക്ഷകർ താരത്തെ കുറിച്ചുള്ള വിശേഷങ്ങൾ അറിഞ്ഞത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം സിനിമയിൽ മാത്രമല്ല പൊതു ചടങ്ങുകളിലും സജീവമാണ്. കണ്ണൂരിലെ മൈജി ഷോറൂം ഉദ്ഘാടനത്തിന് എത്തിയ ഭാവനയുടെ പുതിയൊരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഡാർക്ക് ഗ്രീൻ കളർ കോസ്റ്റ്യൂമിൽ അതീവ സുന്ദരിയായാണ് ഭാവന എത്തിയത് . ചടങ്ങിൽ വെച്ച് അവതാരികയുടെ അഭ്യർത്ഥന പ്രകാരം ആരാധകർക്കായി താരം ഒരു ഡാൻസ് പെർഫോമൻസും കാഴ്ചവയ്ക്കുന്നുണ്ട്.