ഉദ്ഘാടന വേദിയിൽ തിളങ്ങി ആരാധകരുടെ പ്രിയ താരങ്ങളായ അന്ന രാജനും.. മാളവികയും.. പ്രയാഗയും..

സോഷ്യൽ മീഡിയയിൽ എങ്ങും ഇപ്പോൾ വൈറലായി മാറുന്നത് മലയാളത്തിന്റെ താര സുന്ദരിമാർ നടത്തുന്ന ഉദ്ഘാടനങ്ങളുടെ ചിത്രങ്ങളും വീഡിയോസും ആണ് . ഉദ്ഘാടന ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തുന്ന പ്രിയ താരം ആണ് നടി ഹണി റോസ് . ഉദ്ഘാടന റാണി എന്ന ഓമന പേര് പോലും താരത്തിന് വന്നുചേർന്നു. സ്റ്റൈലൻ കോസ്റ്റ്യൂമുകൾ കൊണ്ടും ലുക്ക് കൊണ്ടും താരം പങ്കെടുക്കുന്ന ചടങ്ങുകളുടെ വീഡിയോസും ഫോട്ടോസും സോഷ്യൽ മീഡിയ ഭരിക്കാറുണ്ട്. ഇപ്പോഴിതാ താരത്തോട് ഏറ്റുമുട്ടാനായി നടി അന്നരാജനും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്.ഈയടുത്ത് അന്ന ഒരു ഉദ്ഘാടന ചടങ്ങിൽ എത്തിയ ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിൻറെ ചൂടാറും മുൻപേ താരത്തിന്റെ മറ്റൊരു ഉദ്ഘാടന വീഡിയോ കൂടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പാലക്കാട് ജില്ലയിലെ സി എം മൊബൈൽസ് എന്ന പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യാതിഥിയായി അന്ന എത്തിയത്. വൻ ജനക്കൂട്ടം ആയിരുന്നു ഈ ഷോറൂമിന് മുന്നിൽ തടിച്ചു കൂടിയത്. അന്നയെ കൂടാതെ നടി പ്രയാഗ മാർട്ടിനും മാളവിക മേനോനും ഈ ചടങ്ങിലെ മുഖ്യാതിഥികളായി എത്തിയിരുന്നു.ഈ പരിപാടിക്ക് അന്ന വന്നിറങ്ങുന്നതും ഉദ്ഘാടനം നടത്തുന്നതുമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഡാർക്ക് ഗ്രീൻ കളർ സ്റ്റൈലിഷ് ഹാഫ് ഫ്രോക്ക് ആയിരുന്നു അന്ന ധരിച്ചിരുന്നത്. ഗ്രീൻ ഔട്ട് ഫിറ്റിൽ അതീവ ഗ്ലാമറസ് ആയാണ് താരം എത്തിയത്. ഷർട്ടും പാൻറും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ എത്തിയ പ്രയാഗയേക്കാളും ഫ്രോക്കിൽ കിടിലൻ ലുക്കിൽ എത്തിയ മാളവികയെക്കാളും ഒരുപടി മുന്നിൽ തിളങ്ങിയത് നടി അന്ന തന്നെയായിരുന്നു. ഹണി റോസിന് ഒരു വെല്ലുവിളിയായി മാറുമോ എന്നാണ് പലരും ചോദിക്കുന്നത്. താരം ഉദ്ഘാടനം നിർവഹിക്കുന്നതിന്റെയും ആരാധകർക്കൊപ്പം സെൽഫി എടുക്കുന്നതിന്റെയും രംഗങ്ങൾ ഈ വീഡിയോയിൽ കാണാൻ സാധിക്കും .