ബീച്ചിൽ അതീവ ഗ്ലാമറസായി അങ്കമാലി ഡയറീസിലെ ലിച്ചി..! നടി അന്ന രാജൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

അത്ര എളുപ്പമായ കാര്യമല്ല വേഷമിട്ട ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും പേരും നേടുക എന്ന് പറയുന്നത് . ഇന്നത്തെ കാലത്ത് സിനിമയിൽ വേഷമിട്ട് ശ്രദ്ധ നേടിയെടുക്കുക എന്ന് പറയുന്നത് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പോലും  വളരെ പാടാണ്. ഒരുപാട് ആരാധകരെ അഭിനയിച്ച ആദ്യ സിനിമയിലൂടെ  തന്നെ സ്വന്തമാക്കിയ ഒരാളാണ് നടി അന്ന രാജൻ .

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസഫ് ചിത്രത്തിലാണ് അന്ന ആദ്യമായി അഭിനയിച്ചത്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിച്ച് ഒരുക്കിയ ഒരു സിനിമയായിരുന്നു ഇത്. ആന്റണി വർഗീസും അന്ന രാജനും ആയിരുന്നു തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ ഈ സിനിമയിൽ നായക – നായിക വേഷം അവതരിപ്പിച്ചത് . ഇവർ ഇരുവരും ഇന്നിപ്പോൾ മലയാള സിനിമയിലെ തിരക്കുള്ള രണ്ട് യുവതാരങ്ങളായി മാറിയിരിക്കുകയാണ്. പിന്നീട് സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ അന്ന നായികയായി വേഷമിടുകയും ചെയ്തു.

മോഹൻലാൽ ചിത്രമായ വെളിപ്പാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് ആദ്യ സിനിമയ്ക്ക് ശേഷം തന്നെ അന്ന നായികയായി അഭിനയിച്ചത്. കൗതുകം തോന്നുന്ന മറ്റൊരു കാര്യം എന്തെന്നാൽ സിനിമയിലേക്കുള്ള അന്നയുടെ പ്രവേശനം തന്നെയാണ്. ഇന്ന് തിരക്കുള്ള നായിക നടിയായി മാറിയ അന്ന നേഴ്സായി ജോലി ചെയ്തിരുന്ന ഒരാളായിരുന്നു. താരത്തിന്റെ കടുത്ത ആരാധകർ പ്രതീക്ഷിക്കുന്നത് വരും വർഷങ്ങളിൽ അന്യഭാഷകളിലും അന്ന അഭിനയിക്കുമെന്നാണ് .

സിനിമയ്ക്ക് പുറത്ത് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അന്ന രാജൻ . താരത്തിന്റെ പുത്തൻ  ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ചേർത്ത് കൊണ്ടുള്ള ഒരു വീഡിയോ ആണ് അന്ന ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളികളെ അമ്പരിപ്പിച്ചുകൊണ്ട് കടൽ തീരത്ത് ഗ്ലാമറസ് ലുക്കിൽ നിന്നായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട് . അന്ന ഫോട്ടോ ഷൂട്ടിൽ തിളങ്ങിയത് അങ്കമാലി ഡയറീസിലെ ഞങ്ങളുടെ പഴയ  ലിച്ചി തന്നെയാണോ ഇതെന്ന് പലരും ചോദിച്ചുപോകുന്ന ലുക്കിലാണ് .

© 2024 M4 MEDIA Plus