പൂളിൽ നീന്തി കളിച്ച് ഗായിക അമൃതയും മകളും..! സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം..

ഏഷ്യാനെറ്റിലെ ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു സ്റ്റാർ സിംഗർ . ഈ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ ഗായികയാണ് അമൃത സുരേഷ്. ആ മ്യൂസിക് റിയാലിറ്റി ഷോയിലെ ശ്രദ്ധേയ മത്സരാർത്ഥിയായിരുന്ന അമൃത സുരേഷിന് പിന്നീട് നിരവധി സിനിമകളിൽ പിന്നണി ഗായികയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. കൂടാതെ നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും പാട്ട് പാടിയ അമൃത തന്റെ സ്വര മാധുര്യം കൊണ്ട് ജനങ്ങളെ കൈയിലെടുത്തു.


ഇപ്പോൾ അമൃത, അനിയത്തി അഭിരാമി സുരേഷിന് ഒപ്പം ഒരു മ്യൂസിക് ബാൻഡ് നടത്തി പോരുകയാണ്. പുതിയ മ്യൂസിക് ആൽബം അടുത്തിടെ ഇവർ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇവർ നടത്തി പോരുന്ന മ്യൂസിക് ബാൻഡിന്റെ പേര് അമൃതം ഗമായ എന്നാണ്. ഈ ബാൻഡിന്റെ പേരിൽ ഇവർ പുതിയതായി പുറത്തിറക്കിയ ആൽബം ആണ് മാതുർമ . പത്ത് ലക്ഷത്തിൽ അധികം ആളുകളാണ് യൂട്യൂബിൽ ഈ ആൽബം ഇതിനോടകം കണ്ടു കഴിഞ്ഞത്.


റിയാലിറ്റി ഷോയിൽ പങ്കെടുത്ത സമയത്ത് അമൃത നടൻ ബാലയുമായി അടുപ്പത്തിൽ ആകുന്നത്. പിന്നീട് ഇരുവരും തമ്മിൽ വിവാഹിതരായി. ഇവരുടെ ഏക മകളാണ് അവന്തിക . അധികം വൈകാതെ ഇരുവരും വേർപിരിയുകയും ചെയ്തു. മകൾ അവന്തിക ഇപ്പോൾ അമൃതയ്ക്കൊപ്പമാണ് താമസിക്കുന്നത്. മകൾക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ പലപ്പോഴും അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്നത് മകൾക്ക് ഒപ്പം സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന ഒരു വീഡിയോ ആണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അമൃത ഈ വീഡിയോ പങ്കു വച്ചിട്ടുള്ളത്. അമ്മയുടെ സ്നേഹ പ്രകടനമാണ് ഈ വീഡിയോയിൽ കാണാനാവുന്നത്.

പൂളിൽ വെള്ളത്തിന് അടിയിൽ ചെന്ന് മകളെ ചുംബിക്കുന്ന അമൃത, അമ്മയും മകളും പൊളിച്ചെന്നും ഈ സ്നേഹബന്ധം എന്നും നിലനിൽക്കട്ടെയെന്നും പറഞ്ഞു കൊണ്ട് ഒട്ടേറെ ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.