വെള്ളച്ചാട്ടത്തിൽ നീന്തി കളിച്ച് നടി അമലപോൾ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

2009 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമര യിലൂടെ നിരവധി പുതുമുഖ താരങ്ങളാണ് ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്തത്. അതിൽ ഒരു താരമാണ് ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടി അമല പോൾ . ആദ്യ ചിത്രത്തിൽ താരത്തിന് ലഭിച്ച വേഷം വേണ്ടത്ര ശ്രദ്ധ നേടിയില്ല എങ്കിലും തുടർ അവസരങ്ങൾ താരത്തിന് ഒരുപാട് നേടിക്കൊടുത്തു. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച അമല ഒട്ടും വൈകാതെ തന്നെ തമിഴ് ചലച്ചിത്ര ലോകത്തേക്കും ചുവടുവെച്ചു.

തമിഴിൽ 2010 ൽ ഇറങ്ങിയ മൈന എന്ന ചിത്രത്തിലൂടെ തന്റെ കരിയറിൽ വലിയൊരു ചലനം സൃഷ്ടിക്കാൻ അമല പോളിന് സാധിച്ചു. മൈനയിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസാർഹമായിരുന്നു. മാത്രമല്ല ഈ ചിത്രത്തിലെ പ്രകടനത്തിന് തമിഴ്നാട് സർക്കാരിൻറെ മികച്ച നടിക്കുള്ള പുരസ്കാരവും അമല നേടിയെടുത്തു. പിന്നീട് അങ്ങോട്ട് കരിയറിൽ ഉയർച്ചകൾ മാത്രമായിരുന്നു അമലക്കുണ്ടായിരുന്നത്. ചെറിയ കാലയളവ് കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുൻനിര നായികയിലേക്ക് ഉയരുവാനും അമലയ്ക്ക് സാധിച്ചു.

മലയാള ചിത്രങ്ങളായ റൺ ബേബി റൺ , ഒരു ഇന്ത്യൻ പ്രണയകഥ , ലൈല ഓ ലൈല, അച്ചായൻസ് എന്നിവയിലൂടെയും തമിഴ് ചിത്രങ്ങളായ ദൈവത്തിരുമകൾ, തലൈവാ, വേലയില്ലാ പട്ടതാരി, രാച്ചസൻ , ആടൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ അമല ഇതിനോടകം 40 ഓളം ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്കു , കന്നട ഭാഷകളിൽ വേഷമിട്ട താരം ഇപ്പോൾ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കുകയാണ്. ക്രിസ്റ്റഫർ എന്ന മലയാള ചിത്രമാണ് താരത്തിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം .

നാലു മില്യണിൽ അധികം ഫോളോവേഴ്സ് ഉള്ള അമല സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ്. തൻറെ യാത്ര വിശേഷങ്ങൾ ഫോട്ടോ ഷൂട്ടുകളും മറ്റുമാണ് താരം ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഇത്രയേറെ ആരാധകർ ഉള്ളതുകൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകളെല്ലാം നിമിഷനേരങ്ങൾക്കകം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അമല തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയൊരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു പാറയുടെ മുകളിൽ നിന്ന്  വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടി അതിൽ നീന്തി കളിക്കുന്ന താരത്തെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . ബ്ലാക്ക് ബിക്കിനി ധരിച്ച് എത്തിയ താരത്തിന്റെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.