അമല പോളിൻ്റെ വേറേ ലെവൽ എനർജി..! എറ്റവും ഇഷ്ടപെട്ട ഗാനത്തിന് ചുവടുവച്ച് താരം..

മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയിലെ മുൻനിര താരങ്ങളായി മാറിയ നിരവധി താരങ്ങളുണ്ട്. ഇന്നിപ്പോൾ തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നടി നയൻതാര മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച താരമാണ്. കൊച്ചുകേരളത്തിൽ ജനിച്ച് വളർന്ന് കരിയർ തുടങ്ങിയ താരം ഇന്ന് തെന്നിന്ത്യയിലെ നിറസാന്നിധ്യമായി മാറി. ഇത് പോലെ മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച് തെന്നിന്ത്യയിൽ നിറസാന്നിധ്യമായി മാറിയ താരമാണ് നടി അമല പോൾ .

ലാൽ ജോസ് ചിത്രമായ നീലത്താമരയിലൂടെ ചെറിയ വേഷം ചെയ്ത് കടന്നു വന്ന ഈ താരം ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയാണ്. അമല എറണാകുളം ആലുവ സ്വദേശിനിയാണ് . തുടക്ക ചിത്രം മലയാളം ആയിരുന്നെങ്കിലും തമിഴ് സിനിമകളിലൂടെയാണ് കരിയറിൽ വെളിച്ചം കണ്ടത്. മൈന എന്ന സിനിമയിലൂടെ ശോഭിച്ച താരം പിന്നീട് മലയാളത്തിലേക്ക് ഒരു ഗംഭീര തിരിച്ചു വരവും നടത്തി.

റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ നായികയായി മലയാളത്തിലും ശോഭിച്ചു. ഇവയ്ക്ക് പുറമേ തെലുങ്ക് , കന്നഡ, ഹിന്ദി ചിത്രങ്ങളിലും താരം വേഷമിട്ടു. താരത്തെ വിവാഹം ചെയ്തിരുന്നത് തമിഴ് സംവിധായകൻ എ.എൽ വിജയ് ആണ്. അവർ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. ആടുജീവിതമാണ് ഇനി അമലയുടേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രം .

അമലയുടെ ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
ഹോളി ആശംസകൾ നേർന്ന് കൊണ്ടാണ് താരം തന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. കൗമാര പ്രായത്തിലെ തന്റെ ഏറെ പ്രിയപ്പെട്ട ഗാനം എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. കലക്കൻ ഡാൻസാണ് ആരാധകർക്കായി താരം കാഴ്ച വച്ചത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ വളരെ എനർജിയോട് കൂടിയാണ് താരം ഡാൻസ് ചെയ്യുന്നത്.