നാടൻ പെൺകുട്ടിയെ പോലെ ഹാഫ് സാരിയിൽ സുന്ദരിയായി അഹാന കൃഷ്ണ..!

ഇക്കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണ തൻറെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മിക്കപ്പോഴും സ്റ്റൈലിഷ് , ഗ്ലാമറസ് ലുക്കുകളിൽ പ്രത്യക്ഷപ്പെടാറുള്ള താരം ഇപ്പോൾ തനി നാടൻ ലുക്കിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ദാവണി ധരിച്ച് ഒരു നാടൻ പെൺകുട്ടിയെ പോലെ ഒരുങ്ങിയെത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ അഹാന തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇതിൻറെ ഒരു വീഡിയോ കൂടി പങ്കുവച്ചിരിക്കുകയാണ്. ഹൃദയവും ആത്മാവും എന്ന് കുറിച്ചുകൊണ്ടാണ് അഹാന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ വീഡിയോയ്ക്ക് സംഗീതം നൽകിയിട്ടുള്ളത് ശ്യാം അടാട്ട് ആണ് . അഭിജിത്താണ് വീഡിയോ പകർത്തിയിട്ടുള്ളത്. അമല ബ്രഹ്മാനന്ദൻ ആണ് താരത്തിന്റെ ഹെയർ സ്റ്റൈലിംഗും മേക്കപ്പും നിർവഹിച്ചിട്ടുള്ളത്. അഹാന ധരിച്ചിട്ടുള്ളത് അഹം ബൊട്ടിക്കിന്റെ കോസ്റ്റ്യൂം ആണ് . ഒട്ടേറെ ആരാധകരാണ് അഹാനയുടെ ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.മറ്റ് താരങ്ങളുടെ മക്കളെ പോലെ മാതാപിതാക്കളുടെ പേരിൽ രംഗത്ത് ശോഭിച്ച താരമല്ല അഹാന. അച്ഛൻ കൃഷ്ണകുമാർ മലയാള സിനിമയിലെ ഒരു ശ്രദ്ധേയ നടൻ ആയതുകൊണ്ട് തന്നെ അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ് താരത്തിന് എളുപ്പമായിരുന്നു എങ്കിലും അതിൽ ശോഭിക്കാൻ സാധിച്ചത് തന്റെ കഴിവും കഠിനപ്രയത്നം കൊണ്ടും മാത്രമാണ്. ആദ്യ സിനിമയിലൂടെ പരാജയം നേരിടേണ്ടി വന്ന ഈ താരം പിന്നീട് ശക്തമായ തിരിച്ചുവരമായിരുന്നു അഭിനയരംഗത്ത് കാഴ്ചവച്ചത്. സഹനടി വേഷത്തിലൂടെ തിരിച്ചു വരവ് നടത്തിയ ഈ താരം നായിക നിരയിലേക്കുള്ള ഗംഭീര കുതിപ്പായിരുന്നു കാഴ്ചവച്ചത്. ലൂക്കാ എന്ന ചിത്രം താരത്തിന്റെ കരിയറിൽ വൻ വഴിത്തിരിവാണ് സൃഷ്ടിച്ചത്. അനിയത്തിമാരിൽ ചിലർ അഭിനയരംഗത്തേക്ക് ചുവട് വച്ചിരുന്നു എങ്കിലും അഹാനയെ പോലെ ശോഭിക്കുന്നതിന് സാധിച്ചിരുന്നില്ല. അഹാന ആകട്ടെ ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു.

© 2024 M4 MEDIA Plus