ക്യൂട്ട് ലുക്കിൽ വീണ നന്ദകുമാർ..! വീഡിയോ പങ്കുവച് താരം..

കെട്ട്യോളാണ് എന്റെ മലാഖ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെ നായികയായി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി വീണ നന്ദകുമാർ. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. ആദ്യമായി താരം എത്തിയത് കടംങ്കഥ എന്ന ചിത്രത്തിലൂടെ ആയിരുന്നു. പക്ഷേ ആ ചിത്രവും ഈ താരവും പ്രേക്ഷക ശ്രദ്ധ നേടിയില്ല. പിന്നീട് ആയിരുന്നു കെട്ട്യോളാണ് എന്റെ മലാഖ എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. അതോടെ താരം സിനിമ മേഖലയിൽ ശ്രദ്ധ നേടി. പിന്നീട് ഒട്ടേറെ അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. ഈ അടുത്ത് പുറത്തിറങ്ങിയ ഭീഷ്മ പർവ്വം എന്ന ഹിറ്റ് മമ്മൂട്ടി ചിത്രത്തിലും വീണ മികച്ച റോളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ട്വുൽത്ത് മാൻ ആണ് വീണയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.


സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ലാവൻഡർ കളർ ഡ്രസ്സിൽ അതി മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . താരത്തിന്റെ ചിരി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. പതിവുപോലെ ഈ വീഡിയോയിലും മനോഹരമായ ചിരിയുമാണ് താരം എത്തിയിരിക്കുന്നത്.

താരത്തിന്റെ മേക്കപ്പും ഹെയർ സ്റ്റെയിലിംഗും നിർവഹിച്ചിരിക്കുന്നത് ആഷ്ന ആണ് . ജിബിൻ സോമചന്ദ്രനാണ് താരത്തിന്റെ ഈ വീഡിയോ പകർത്തിയിരിക്കുന്നത്. സ്‌റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ജോബിന വിൻസെന്റ് ആണ്. ഒട്ടേറെ ആരാധകരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരുന്നത്.

© 2024 M4 MEDIA Plus