നടുക്കടലിൽ ബോട്ടിൽ ഉല്ലസിച്ച് ഗോദ നായിക വാമിക ഗബ്ബി..! വീഡിയോ പങ്കുവച്ച് താരം..

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പഞ്ചാബി സുന്ദരിയാണ് നടി വാമിക ഗബ്ബി. ടോവിനോ തോമസിന്റെ നായികയായി എത്തിയ താരത്തിന് വളരെ പ്രാധാന്യമേറിയ ഒരു വേഷം തന്നെയിരുന്നു ലഭിച്ചത് . ആ ചിത്രത്തിൽ വാമിക കാഴ്ചവെച്ച പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഏറെ ആരാധകരെയാണ് തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും വാമിക കേരളത്തിൽ നിന്നും സ്വന്തമാക്കിയത്. അദിതി സിംഗ് എന്ന ഗുസ്തിക്കാരിയായി ഗോദയിൽ തിളങ്ങിയ താരം പിന്നീട് പൃഥ്വിരാജ് സുകുമാരൻ നായകനായ നയൻ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. മലയാള സിനിമ രംഗത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ വാമിക നിരവധി ഹിന്ദി, പഞ്ചാബി ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. തമിഴിലും തെലുങ്കിലും വാമിക തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.വാമിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത് 2007 ഇൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ജബ് വീ മെറ്റിൽ അഭിനയിച്ചു കൊണ്ടാണ് . അതിന് ശേഷം താരം ലവ് ആജ് കൽ, മോസം, ബിട്ടൂ ബോസ്, സിക്സ്റ്റീൻ, 83 എന്നീ ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. ഇവയ്ക്ക് പുറമെ ബാലെ മാഞ്ചി റോജു എന്ന തെലുങ്ക് ചിത്രത്തിലും മാലൈ നേരത്ത് മയക്കം എന്ന തമിഴ് ചിത്രത്തിലും വാമിക അഭിനയിച്ചു. താരത്തിന്റെ അടുത്ത റിലീസ് ചിത്രം ഖൂഫിയ എന്ന ഹിന്ദി ചിത്രമാണ്. സിനിമയ്ക്ക് പുറമേ ചില സീരിസുകളിലും വാമിക വേഷമിട്ടു. ഗ്രഹൻ എന്ന ഹോട്ട് സ്റ്റാർ സീരിസിലും നെറ്റ്ഫ്ലിക്സ് സീരിസായ മായ്: എ മദേഴ്‌സ് റേജ്‌ എന്നതിലും ആമസോൺ സീരിസ്; മോഡേൺ ലവ് മുംബൈ എന്നിവയിലും വാമിക അഭിനയിച്ചു. താരത്തിന്റേതായ റിലീസ് ചെയ്യാനുള്ള പുതിയ സീരിസ്, ബാഹുബലി:ബിഫോർ ദി ബിഗിനിംഗ് എന്ന നെറ്റ്ഫ്ലിക്സിന്റെ സീരീസ് ആണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഈ നടി പങ്കു വെച്ച ഒരു വീഡിയോയാണ് . താരം പോസ്റ്റ് ചെയ്തിരിക്കുന്നത് കടലിൽ ഒരു ബോട്ടിൽ ഉല്ലാസയാത്ര നടത്തുന്ന താരത്തിന്റെ തന്നെ വീഡിയോയാണ് . വീഡിയോയുടെ താഴെ ദൂരെയുള്ള സ്വപ്നഭൂമിയിലേക്കു ഒഴുകി നീങ്ങുകയാണെന്നും താരം കുറിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ ചുവന്ന വസ്ത്രത്തിൽ ഗ്ലാമറസായാണ് വാമികയെ നമ്മുക്ക് കാണാൻ സാധിക്കുന്നത്.