കുങ്ഫു പരിശീലന വീഡിയോ പങ്കുവച്ച് വിസ്മയ മോഹൻലാൽ..!

മലയാള സിനിമയിലെ താരരാജാവ് ആയ മോഹന്‍ലാലിന്റെ മകള്‍ ആണ് വിസ്മയ. താരപുത്രി ഇതുവരേയും അഭിനയ രംഗത്തേക്ക് ചുവടുവെച്ചിട്ടില്ല. ആരാധകര്‍ക്കേറെ ഇഷ്ടമാണ് വിസ്മയയുടെ വിശേഷങ്ങള്‍ അറിയുന്നതിനായി . ഇപ്പോഴിതാ വിസ്മയ തന്റെ ഒരു വീഡിയോയും ചിത്രങ്ങളും പങ്കു വച്ചിരിക്കുകയാണ്. തായ്ലന്‍ഡിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ളതാണ് ഈ വീഡിയോ. ഒരു ഇതിനൊപ്പം വിസ്മയ മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.


ആദ്യം പദ്ധതിയിട്ടിരുന്നത് കുറച്ച് ആഴ്ചകള്‍ മാത്രം താമസിക്കാനായിരുന്നു , എന്നാൽ കുങ്ഫു ശരിക്കും ആസ്വദിക്കാന്‍ തുടങ്ങി, പൈയുമായി പ്രണയത്തിലായി. ഞാന്‍ ഉണര്‍ന്നിരുന്നത് മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമായിരുന്നു .എന്റെ താമസം അങ്ങനെ ഞാന്‍ നീട്ടിക്കൊണ്ടുപോയി.
തിരിച്ചു പോന്നപ്പോഴും , ഞാന്‍ അവിടെ ആദ്യം എത്തിയപ്പോഴും ഉള്ള വ്യത്യാസം നന്നായി തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. രാവിലെയുള്ള ക്വിഗോംഗ് എന്റെ മനസ്സിനെയും ശരീരത്തെയും ശരിക്കും ശാന്തമാക്കി കൂടാതെ പൈയില്‍, നാം യാങ്ങില്‍, കുങ്ഫു ചെയ്യുന്നത്.

വളരെ ക്ഷമയോടെയാണ് ഇന്‍സ്ട്രക്ടര്‍മാര്‍ പഠിപ്പിച്ചത്. പോസ്റ്റിൽ ഇത്രയെല്ലാം കുറിച്ച വിസ്മയ തന്റെ മാസ്റ്റര്‍ എയിനും അദ്ദേഹത്തിന്റെ ടീമിനും നന്ദി കൂടി അറിയിച്ചു.