തെലുങ്കിൽ തിളങ്ങി പ്രിയ നടി സംയുക്ത മേനോൻ..! ശ്രദ്ധ നേടിയ വിരുപക്ഷ വീഡിയോ സോങ്ങ് കാണാം..

മലയാളത്തിന്റെ താരസുന്ദരി നടി സംയുക്ത മേനോൻ നിലവിൽ അന്യഭാഷാ ചിത്രങ്ങളിൽ ശോഭിച്ചു കൊണ്ടിരിക്കുകയാണ്. താരം പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് വിരുപക്ഷ . ഏപ്രിൽ 21ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് സായ് ധരം തേജ് ആണ്. പാൻ ഇന്ത്യൻ ചിത്രമായാണ് വിരുപക്ഷ എത്തുന്നത്. തെലുങ്കിനു പുറമേ മലയാളം ഹിന്ദി കന്നഡ തമിഴ് ഭാഷകളിൽ കൂടി വിരുപക്ഷ എന്ന ചിത്രം റിലീസ് ചെയ്യും. സായി ധരം തേജയുടെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് വിരുപക്ഷ .

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ഒരു ലിറിക്കൽ വീഡിയോ ഗാനം ട്രെൻഡിങ് ആയി മാറുകയാണ്. നച്ചാവുലേ നച്ചാവുലേ എന്ന വരികൾ അവിടെ തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മൂന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനം സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്. 30 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം ഇതിനോടകം സ്വന്തമാക്കിയത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സായ് ധരം തേജ് , സംയുക്ത എന്നിവരെയാണ് ഈ ഗാനരംഗത്തിൽ കാണാൻ സാധിക്കുന്നത്. ഇരുവർക്കും ഇടയിലെ പ്രണയ രംഗങ്ങളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. സംയുക്തയുടെ ലുക്കും ഏറെ ശ്രദ്ധ നേടുന്നുണ്ട്. കൃഷ്ണ കാന്ത് വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ബി അജനീഷ് ലോകനാർ ആണ് . കാർത്തിക് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഈ ചിത്രത്തിൻറെ സംവിധായകൻ കാർത്തിക് ദണ്ഡു ആണ് . ശ്രീ വെങ്കടേശ്വര സൈൻ ചിത്ര ആൻഡ് സുകുമാർ റൈറ്റിംഗിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമാതാവ് ബീവിഎസ്എൻ പ്രസാദ് ആണ് . സുകുമാർ ആണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. ഷംദത്ത് സൈനുദ്ദീൻ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ് . വിജയ് ബിന്നി ആണ് കൊറിയോഗ്രാഫർ .