സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി വീണ നായർ..!

ടെലിവിഷൻ സീരിയകളിലൂടെ നായികയായി എത്തി മലയാളി പ്രേഷകർക്ക് കൂടുതൽ സുപരിചിതയായി മാറിയ നടിയാണ് വീണ നായർ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെ കോകില എന്ന കഥാപാത്രം ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ഇതിലൂടെ മലയാള സിനിമയിലേക്ക് കടന്ന മലയാളികളുടെ പ്രിയങ്കരിയാണ് വീണ നായർ. സിനിമകളിൽ സജീവമാകുന്നത് പോലെ താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തന്റെ ഇഷ്ട ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാൻ താരം ഒട്ടും മടി കാണിക്കാറില്ല. ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ ഡാൻസ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വിഡിയോയിൽ താരം നൃത്തം കളിക്കുന്നത് ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കുന്നത്. അതിസുന്ദരിയായി വിഡിയോയിൽ എത്തിയ വീണയുടെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയത്. ഏകദേശം പതിനാലായിരം കാണികളെയാണ് വിഡിയോയ്ക്ക് ലഭിച്ചത്. തകർപ്പൻ നൃത്തമാണെന്ന് പറഞ്ഞ് നിരവധി പേരാണ് താരത്തിന്റെ വിഡിയോയുടെ ചുവടെ എത്തിട്ടുള്ളത്.

മിനിസ്ക്രീനിലൂടെ വെക്തി മുദ്ര പതിപ്പിച്ച് പ്രേഷകരുടെ ഇടയിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് വീണ നായർ. ജിബു ജേക്കബ് സംവിധാനം ചെയ്ത ബിജു മേനോൻ, അജു വര്ഗീസ് പ്രധാന കഥാപാത്രമായിയെത്തിയ വെള്ളിമൂങ്ങ എന്ന സിനിമയിലൂടെയാണ് വീണ നായർ മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. സിനിമയിൽ നല്ലൊരു വേഷം കൈകാര്യം ചെയ്ത താരം സിനിമ പ്രേമികളുടെ ഹൃദയം കവർന്നെടുക്കുകയായിരുന്നു. മികച്ച അഭിനയത്രി എന്ന നിലയിൽ മാത്രമല്ല മികച്ച നർത്തകി എന്ന നിലയിലും താരം അറിയപ്പെടാറുണ്ട്.ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഷോയായ ബിഗ്ബോസ്സിലും താരം മത്സരാർഥിയായി എത്തിയിരുന്നു. മോഹൻലാൽ അവതാരകനായി എത്തുന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസ്സ് സീസൺ രണ്ടിൽ വീണയും മികച്ച മത്സരാർത്ഥിയായി മത്സരിച്ചിരുന്നു. മലയാളത്തിലെ ഒട്ടേറെ പ്രേമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ ഹാസ്യ താരമായി വീണയും എത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി ആരാധകരാണ് വീണയ്ക്കുള്ളത്. മലയാളത്തിൽ അത്യാവശ്യം നല്ല ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ വീണയ്ക്ക് കഴിഞ്ഞു.

വെള്ളിമൂങ്ങാ, ചന്ദ്രേട്ടൻ എവിടെയാ, മറിയം മുക്കു, തിലോത്തമ, ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര, കവി ഉദ്ദേശിച്ചത്, ആടുപുളിയാട്ടം, വെൽക്കം ടു സെൻട്രൽ ജയിൽ, ജോണി ജോണി എസ് പാപ്പാ, തട്ടുംപുറത്ത് അച്ചുട്ടൻ, ഞാൻ പ്രകാശൻ, പോലീസ് ജൂനിയർ, ഫ്രഞ്ച് വിപ്ലവം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം, ആദ്യരാത്രി തുടങ്ങിയ ചലച്ചിത്രങ്ങളിൽ ഇതിനോടകം തന്നെ നല്ലൊരു വേഷം ചെയ്യാൻ വീണയ്ക്ക് ഭാഗ്യം ലഭിച്ചു. ഇന്ന് വീണയ്ക്ക് ഒരുപാട് അവസരങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്. അതിൽ നല്ല സിനിമകൾ മാത്രമാണ് വീണ തിരഞ്ഞെടുക്കാറുള്ളത്.

© 2024 M4 MEDIA Plus