മനോഹര നൃത്ത ചുവടുകളുമായി വീണ നായർ..! വീഡിയോ പങ്കുവച്ച് താരം..

മിനിസ്ക്രീനിലേയും ബിഗ് സ്ക്രീനിലേയും ഒരു സജീവ താരമാണ് നടി വീണ നായർ . ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം പിന്നീട് നിരവധി ഹാസ്യ ഷോകളുടെ ഭാഗമായി . ഇതിലൂടെയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ വീണ വെള്ളി മൂങ്ങ എന്ന ചിത്രത്തിലൂടെ മലയാള നിനിമ രംഗത്തേക്ക് ചുവടു വച്ചു. ശേഷം നിരവധി അവസരങ്ങളാണ് വീണയെ തേടിയെത്തിയത്. ആടുപുലിയാട്ടം, ഒരു സെക്കന്റ് ക്ലാസ് യാത്ര, ജോണി ജോണി യെസ് അപ്പാ, വെൽക്കം ടു സെൻട്രൽ ജയിൽ, നീയും ഞാനും , ചന്ദ്രേട്ടൻ എവിടെയൊ , കവി ഉദ്ദേശിച്ചത്, ആദ്യരാത്രി തുടങ്ങി ചിത്രങ്ങളിൽ എല്ലാം തന്നെ വീണ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയുടെ സീസൺ ടു മത്സരാർത്ഥിയായും താരം എത്തിയിരുന്നു. ഈ ഷോയിലൂടെ താരത്തിന് കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് വീണ നായർ . വീണ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആരാധകർക്കായി പങ്കുവച്ച പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നീല കരയുള്ള സെറ്റ് മുണ്ട് ധരിച്ച് കയ്യിൽ കരിവളയണിഞ്ഞ് അതിസുന്ദരിയാണ് താരം എത്തിയിരിക്കുന്നത്. ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്ന വീണ ഒരു ക്ലാസിക്കൽ ഡാൻസ് വീഡിയോയുമായാണ് എത്തിയിരിക്കുന്നത്. ഓണം വരവായി എന്ന് കുറിച്ചു കൊണ്ടാണ് വീണ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീ എസ് കെ ആണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്.