ജോൺ ബ്രിട്ടാസോ അർണബോ..? ഇത് അമേരിക്കയല്ല ഭരതമാണ് ടോവിനോ ചിത്രം നാരദൻ ട്രൈലർ കാണാം..

ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് നാരദൻ. ആഷിഖ് അബു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് . ടൊവിനോ തോമസിനെ നായനാക്കി ആഷിഖ് അബു ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത് , ആദ്യ ചിത്രം മായാനദി സൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ഉണ്ണി ആർ ആണ് .അടുത്ത വർഷം ജനുവരി ഇരുപത്തിയേഴിനു റിലീസ് ചെയ്യാൻ തീരുമാനിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ചർച്ച വിഷയമായി മാറുന്നത് .

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്ന് ട്രൈലറിൽ നിന്നും വ്യക്തമാണ് . ട്രൈലർ റിലീസ് ചെയ്തതിന് ശേഷം പലരീതിയിലും ഈ ചിത്രം ചർച്ചാ വിഷയമായി മാറുന്നുണ്ട് . ടോവിനോ തോമസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അർണാബ് ഗോസ്വാമി എന്ന പ്രശസ്ത ടെലിവിഷൻ ന്യൂസ് റീഡറെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നു . ഒപ്പം ടോവിനോ ചിത്രത്തിൽ ഇരട്ട വേഷത്തിലാണോ എത്തുന്നത് എന്ന സംശയങ്ങളും ചില പ്രേക്ഷകർ ഉയർത്തുന്നു . ഈ സംശയത്തിന് പിന്നിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ ടോവിനോ തോമസിനെ ട്രെയ്ലറിൽ കണ്ടതു കൊണ്ടാകാം .


ചില പ്രേഷകർക്ക് ഈ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലർ അല്ലേ ? എന്ന സംശയവും ട്രൈലർ കണ്ടപ്പോൾ തോന്നുന്നു. ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത് അന്ന ബെന്‍ ആണ് . ഇവരെ കൂടാതെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി പ്രമുഖ താരനിരകളും ചിത്രത്തിൽ അണിനിരക്കുന്നു .

സംവിധായകൻ ആഷിഖ് അബു , റിമാ കല്ലിങ്കൽ , സന്തോഷ് കുരുവിള എന്നിവർ ചേർന്നാണ് നാരദൻ നിർമ്മിച്ചിരിക്കുന്നത് . ജാഫർ സാദിക്കാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . സൈജു ശ്രീധരനാണ് എഡിറ്റിംഗ് . ഡി.ജെ ശേഖര്‍ മേനോനും നേഹയും യാക്സണ്‍ പെരേരയും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത് .