ടിക്ക് ടോക് താരങ്ങൾ തകർത്തു കളിച്ച മ്യൂസികൽ ആൽബം..! വീഡിയോ..

സോഷ്യൽ മീഡിയ കീഴടക്കി ശ്രിങ്കാർ ഒഫീഷ്യൽ മ്യൂസിക് വീഡിയോ. അതീവ ഗ്ലാമറസ് രംഗങ്ങൾ നിറഞ്ഞ ഈ മ്യൂസിക് വീഡിയോയുടെ റാപ് ഒരുക്കിയിരിക്കുന്നത് ബോളിവുഡിലെ ശ്രദ്ധേയ താരം റഫ്ത്താർ ആണ്. സോണി മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തത്. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് ശ്രിങ്കാർ എന്ന ഈ മ്യൂസിക് വീഡിയോ സ്വന്തമാക്കിയത്.

ബോളിവുഡ് താരം മിലിന്ദ് സോമൻ ആണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. രണ്ട് താര സുന്ദരിമാരുടെ അതീവ ഗ്ലാമറസ് നൃത്ത ചുവടുകൾക്കൊപ്പം മിലിന്ദ് സോമനും ശോഭിക്കുന്നു. വയു വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ആസ്ത ഗിൽ , അകാസ എന്നിവർ ആണ്. മനോജ് യാദവ്, ജയ് പ്രകാശ് ഗുപ്ത, അരവിന്ദ് ഗുപ്ത, രാഹുൽ യാദവ്, ലക്ഷ്മിഷ ഷെട്ടി എന്നിവരാണ് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ . മനോജ് മഗർ, അഡിലി പെരെര എന്നിവരാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് . ഒട്ടേറെ ആരാധകരാണ് വീഡിയോയെ അഭിനന്ദിച്ച് കമന്റുകൾ നൽകിയിട്ടുള്ളത്.

അഭിനേതാവ് എന്നതിന് പുറമെ മികച്ചൊരു മോഡലും സിനിമാ നിർമ്മാതാവും കൂടിയാണ് മിലിന്ദ് സോമൻ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, ജപ്പനീസ്, സ്വീഡിഷ് , ഇംഗീഷ് , മറാത്തി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

© 2024 M4 MEDIA Plus