നിറഞ്ഞാടി കൃതി സനോണും ശ്രദ്ധ കപൂറും.. ഭേഡിയ വീഡിയോ സോങ് കാണം ..!

ബോളിവുഡ് യുവതാരങ്ങളിൽ ശ്രദ്ധേയനായ വരുൺ ധവാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭേഡിയ. ഒരു ഹൊറർ- മിസ്റ്ററി കോമഡി ത്രില്ലർ പാറ്റേണിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ അമർ കൗശിക് ആണ്. നേരത്തെ തന്നെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ സൂപ്പർ ഹിറ്റായി മാറുന്നത് ഈ ചിത്രത്തിലെ ഒരു ഗാനമാണ് . ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് കൃതി സനോൺ ആണ്. താരത്തിന്റെ ഗ്ലാമർ പ്രദർശനവും അത്യുഗ്രൻ സ്റ്റൈലിഷ് നൃത്തവുമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റായി മാറുന്നത്. അതിഥി വേഷത്തിൽ നടി ശ്രദ്ധ കപൂറും കൃതിക്ക് ഒപ്പം ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗ്ലാമറസായി തന്നെയാണ് ശ്രദ്ധയും ഇതിൽ എത്തുന്നത്. തുംകേശ്വരി എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. അമിതാബ് ഭട്ടാചാര്യയാണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. സച്ചിൻ- ജിഗർ ടീമാണ് ഇതിന് ഈണം പകർന്നിരിക്കുന്നത് . ഈ ഗാനം അതി മനോഹരമായി ആലപിച്ചിരിക്കുന്നത് സച്ചിൻ- ജിഗർ, രശ്മീത് കൗർ, ആഷ് കിംഗ്, ദിവ്യ കുമാർ എന്നിവർ ചേർന്നാണ് . സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇതിനോടകം രണ്ട് കോടിയിലധികം കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗണേഷ് ആചാര്യയാണ്. വരുൺ ധവാൻ, കൃതി സനോൺ എന്നിവരെ കൂടാതെ ദീപക് ഡോബ്രിയൽ, അഭിഷേക് ബാനർജി, പാലിൻ കബക് എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അമർ കൗശിക്കിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നിരന് ഭട്ട് ആണ്. ദിനേശ് വിജൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോയും ദിനേശ് വിജനും ചേർന്നാണ് . ഈ ചിത്രത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത് ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ക്രീച്ചർ കോമഡി എന്നാണ്. ഇതിന്റെ ഇതിവൃത്തം ഒരു ചെന്നായയുടെ കടിയേൽക്കുന്ന ചെറുപ്പക്കാരൻ രാത്രിയിൽ ചെന്നായയായി മാറുന്നതാണ് . ജിഷ്ണു ഭട്ടാചാർജി മായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സംയുക്ത കാസ ആണ്.