ഹൃദയത്തിലെ മനോഹര ഗാനത്തിന് ചുവടുവച്ച് ശ്വേത മേനോൻ..! വീഡിയോ കാണാം..

മോഡലിംഗിൽ നിന്നും അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് നടി ശ്വേതാ മേനോൻ . അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് . അഭിനേത്രി, മോഡൽ , അവതാരക എന്നീ എല്ലാ മേഖലകളിലും താരം ശോഭിച്ചിട്ടുണ്ട്. തന്റെ ഗംഭീര പ്രകടനം കൊണ്ട് 2011 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരം കരസ്ഥമാക്കി. മലയാളത്തിലും ബോളിവുഡിലും താരം ഒരുപോലെ ശ്രദ്ധ നേടിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ശ്വേതാ തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിലെ ഗാനത്തിനാണ് താരം ചുവടുവച്ചിരിക്കുന്നത്. ഹൃദയത്തിലെ ഓരോ ഗാനവും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ നഗുമോ എന്ന ഗാനത്തിനാണ് ശ്വേത റീൽസുമായി എത്തിയിരിക്കുന്നത് . കേരളീയ വേഷമായ സെറ്റ് മുണ്ടിൽ അതി സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .

സരയു മോഹൻ , ബിനീഷ് ബാസ്റ്റിൻ, മുന്ന തുടങ്ങിയവർ താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുക രേഖപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ശബരിനാഥ് ആണ്. സിജൻ ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

© 2024 M4 MEDIA Plus