സാരിയിൽ കിടിലൻ ഡാൻസ് പെർഫോമൻസുമായി നടി ശ്വേതാ മേനോനും അവതാരക മീരയും..

അഭിനേത്രി, മോഡൽ , അവതാരക എന്നീ മേഖലകളിൽ ശോഭിച്ച താരമാണ് നടി ശ്വേതാ മേനോൻ . 1991 ൽ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ശ്വേത മോഡലിംഗ് രംഗത്ത് സജീവമായി. പിന്നീട് സിനിമയിലും മോഡലിംഗ് രംഗത്തും ശ്വേത നിറ സാന്നിധ്യമായി. മലയാളത്തിലും ബോളിവുഡിലും താരം ഒരുപോലെ ശ്രദ്ധ നേടി.


ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ അവതാരകയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മീര അനിൽ. വർഷങ്ങളായി മീര ടി.വി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും അവതാരകായി പ്രേക്ഷക സദസ്സിൽ എത്തുന്നു. കോമഡി സ്റ്റാർസിന്റെ സീസൺ ത്രീ സംപ്രേഷണം ചെയ്തപ്പോഴും അവതാരകയായി എത്തിയത് മീര തന്നെയാണ്. ഈ പരിപ്പാടിയിൽ വിധി കർത്താവായി നടി ശ്വേതാ മേനോനും എത്താറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ശ്വേത മേനോനും മീരയും ചേർന്ന് അവതരിപ്പിച്ച റീൽസാണ്.

ഇൻസ്റ്റയിൽ പങ്കുവച്ച ഈ വീഡിയോ നിരവധി ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത് . ഇരുവരും സാരിയിൽ അതി സുന്ദരിമാരായാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ശബരിനാഥാണ് സ്‌റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത്. ഇലാൻ ക്ലാസിക്സ് ആണ് കോസ്റ്റ്യൂം നൽകിയിരിക്കുന്നത്.