സ്റ്റേജിൽ മനോഹര നൃത്തവുമായി സ്വാസിക വിജയ്..! വീഡിയോ കാണാം..

നടി സ്വാസിക വിജയ് കാഴ്ച വച്ച ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കണ്ണാടി കൂടും കൂട്ടി എന്ന ഗാനത്തിന് യു.കെ. എഫ് എഞ്ചിനീയറിംഗ് കോളേജിൽ താരം നടത്തിയ ഗംഭീര പെർഫോമൻസ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കോട്ടൺ സാരിയിൽ അതി മനോഹര നൃത്ത ചുവടുകളാണ് താരം സമ്മാനിക്കുന്നത്.

സുമീഷ് സുരേന്ദ്രൻ ആണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം നിരവധി കാഴ്ചക്കാരെ സ്വന്തമാക്കി. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത് . അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക. ചെറുപ്പം മുതലേ താരം നൃത്തം അഭ്യസിക്കുന്നുണ്ട്.

നിലവിൽ ബിഗ് സ്ക്രീനിലേയും മിനിസ്ക്രീനിലേയും സജീവതാരമാണ് സ്വാസിക. ഒരുപാട് കാലം കഷ്ടപ്പെട്ടാണ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം താരം നേടിയെടുത്തത്. മിനി സ്ക്രീനിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരത്തെ ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്നത് . കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം തുടർന്ന് ബിഗ് സ്ക്രീനിൽ സജീവമായി . വാസന്തി എന്ന ചിത്രത്തിലെ അതി ഗംഭീര അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള അവാർഡും ലഭിച്ചു. ഡാൻസർ , അഭിനേത്രി , അവതാരക തുടങ്ങി എല്ലാ മേഖലകളിലും ശോഭിച്ചു നിൽക്കുകയാണ് സ്വാസിക എന്ന താരം.