KGFലെ മെഹബൂബ പാട്ടിൽ സുന്ദരിയായി സ്വസിക വിജയ്..! വീഡിയോ കാണാം..

അഭിനേത്രി, നർത്തകി, ടെലിവിഷൻ അവതാരക എന്നീ മേഖലകളിൽ ശ്രദ്ധ നേടിയ താരമാണ് സ്വാസിക വിജയ്. പൂജ വിജയ് എന്ന യഥാർത്ഥ പേര് മാറ്റി സ്വാസിക എന്ന പേര് സ്വീകരിച്ചത് അഭിനയരംഗത്ത് എത്തിയപ്പോഴാണ്. മലയാള സിനിമയ്ക്ക് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2019 ൽ കരസ്ഥമാക്കി. മോഹൻലാൽ നായനായി എത്തിയ ആറാട്ടാണ് താരത്തിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം. ടെലിവിഷൻ രംഗത്തും താരം സജീവമാണ്. പരമ്പരകളിലും അവതാരകയായും താരം മിനിസ്ക്രീനിൽ ശോഭിക്കുന്നുണ്ട്.

ഇൻസ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലും എല്ലാം തന്നെ താരം സജീവമാണ്. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഇന്ത്യയിൽ ഒട്ടാകെ തരംഗം സൃഷ്ടിച്ച യാഷ് നായകനായി എത്തിയ കെ ജി എഫ് ടു എന്ന ചിത്രത്തിലെ അനന്യഭട്ട് ആലപിച്ച മെഹബൂബ എന്ന ഗാനത്തിനാണ് താരം റീൽസ് വീഡിയോയുമായി എത്തിയിരിക്കുന്നത്.

ഫ്ലോറൽ സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുന്ന താരം കുറച്ച് ഫ്ലോറൽ സാരി വൈബ്സ് എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജോഷി ബിജു ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. രശ്മി മുരളീധരൻ ആണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.