കളരി അഭ്യാസ വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി സ്വാസിക വിജയ്..

ഏറെ നാളത്തെ കഠിന പ്രയത്നത്തിന് ശേഷം അഭിനയരംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി സ്വാസിക വിജയ് . പൂജ വിജയ് എന്ന ഇതാരം തൻറെ സ്റ്റേജ് നാമമായ സ്വാസിക വിജയ് എന്ന പേരിലാണ് മലയാള സിനിമയിൽ അറിയപ്പെടുന്നത്. സിനിമയിലും ടെലിവിഷൻ രംഗത്തും മറ്റു നിരവധി മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് സ്വാസിക. 2009 മുതൽക്കാണ് സിനിമകളിൽ സ്വാസിക വേഷമിടാൻ ആരംഭിച്ചത്. തമിഴിലായിരുന്നു ആദ്യ ചിത്രം . തൊട്ടടുത്ത വർഷം തന്നെ മലയാളത്തിലും രംഗപ്രവേശനം ചെയ്തു എങ്കിലും ഒരു ശ്രദ്ധയെ വേഷം ലഭിക്കാൻ ഏറെ വർഷം എടുക്കേണ്ടിവന്നു.

2016ൽ പുറത്തിറങ്ങിയ സ്വർണ്ണ കടുവ, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സിനിമകൾ സ്വാസിക എന്ന താരത്തെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാക്കി മാറ്റി. അതിൽ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലെ നീതു എന്ന തേപ്പുകാരിയുടെ റോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് കുട്ടനാടൻ മാർപാപ്പ , ഒരു കുട്ടനാടൻ ബ്ലോഗ് , ഇഷ്ഖ്, പൊരിഞ്ചു മറിയം ജോസ് , ഇട്ടിമാണി, വാസന്തി , കേശു ഈ വീടിൻറെ നാഥൻ , ആറാട്ട്, സി ബി ഐ ഫൈവ് , പത്താം വളവ്, കുടുക്ക് 2025, ഒരു ഓട്ടോറിക്ഷക്കാരൻറെ ഭാര്യ, കുമാരി , ചതുരം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു.

വാസന്തി , ചതുരം എന്നീ ചിത്രങ്ങൾ സ്വാസികയുടെ കരിയറിൽ വലിയ വഴിത്തിരിവ് സൃഷ്ടിക്കുകയും ചെയ്തു. മൂന്നോളം ചിത്രങ്ങൾ നിലവിൽ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഉടയോൾ, ജെന്നിഫർ, പോലീസിന്റെ വില എന്നിവയാണ് ഈ ചിത്രങ്ങൾ . സിനിമകളുടെ തിരക്കുകളിൽ ആണെങ്കിലും താരം ടെലിവിഷൻ പ്രോഗ്രാം മുകളിലും ഏറെ സജീവമാണ്. അമൃത ടിവിയിലെ റെഡ് കാർപെറ്റ്, അമ്മയും മകളും എന്നെ ടെലിവിഷൻ ഷോകളുടെ അവതാരക കൂടിയാണ് സ്വാസിക.

ഒരു നർത്തകി കൂടിയായ സ്വാസിക തന്റെ ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്. കുറച്ചുനാളുകളായി താരം കളരി അഭ്യസിക്കുന്നതിന്റെ ചില വീഡിയോകൾ പങ്കുവെച്ചിരുന്നു. കളരി പഠിക്കണമെന്ന് അതിയായ മോഹം ഉണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആദ്യത്തിൽ താരം ഈ വീഡിയോകൾ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ കളരി അഭ്യാസത്തിന്റെ മറ്റൊരു ഭാഗം കൂടി കാണിച്ചുകൊണ്ട് ആരാധകർക്കായി പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സ്വാസിക. താരത്തിന്റെ ഈ വീഡിയോ പകർത്തിയിട്ടുള്ളത് വൈശാഖ് ആണ് .