തമിൾ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി സ്വാസിക വിജയ്..!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത് തിരുചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ മേഘം കറുകത എന്ന ഗാനമാണ് . ധനുഷ് , റാഷി ഖന്ന, നിത്യ മേനോൻ എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷ് തന്നെയാണ്. റീൽസ് വീഡിയോകളിൽ ഈ ഗാനത്തിലെ പറക്ക പറക്ക എന്ന വരികളും ഗാനരംഗത്തിലെ തന്നെ സ്റ്റെപ്പും ട്രെൻഡിംഗ് ആണ്. ജാനി മാസ്റ്റർ ആണ് ഈ ഗാനത്തിന്റെ കൊറിയോഗ്രാഫർ .

ഇപ്പോഴിതാ ഏവരും ഏറ്റെടുത്ത ഈ ട്രെൻഡിംഗ് ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ് അഭിനേത്രിയും നർത്തകിയുമായ സ്വാസിക വിജയ് . ഏവരും ഈ ഗാനരംഗത്തിലെ സ്റ്റെപുകൾ തന്നെ കോപ്പി ചെയ്തപ്പോൾ സ്വാസിക തന്റെതായ ശൈലി കൊണ്ടുവന്നു. ബ്ലാക്കും ആഷും ചേർന്ന കോട്ടൺ സാരി ധരിച്ച് അതി സുന്ദരിയായി എത്തിയാണ് താരം ചുവടുവച്ചത്. പോൾക്ക വീവ്സിന്റേതാണ് സാരി. രശ്മി മുരളീധരനാണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് അഭിലാഷ് ആണ്.

മിനിസ്ക്രീനിലേയും ബിഗ് സ്ക്രീനിലേയും സജീവ താരമാണ് സ്വാസിക . മിനിസ്ക്രീനിലെ ലേഡി സൂപ്പർസ്റ്റാർ എന്നൊരു വിശേഷണവും താരത്തിനുണ്ട്. ഈ അടുത്ത് റിലീസ് ചെയ്ത താരത്തിന്റെ പുത്തൻ ചിത്രമാണ് കുടുക്ക് 2025. ജ റീലീസിന് ഒരുങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് ചതുരം . വളരെ ശ്രദ്ധേയ റോളുകളാണ് ഇപ്പോൾ മലയാള സിനിമയിൽ സ്വാസികയ്ക്ക് ലഭിക്കുന്നത്.