ട്രെൻഡിങ് ചംകീല അങ്കിലേസി ഗാനത്തിന് ചുവടുവച്ച് നടി സ്വാസിക വിജയ്..

ശ്രീകാന്ത് ഒഡേലയുടെ സംവിധാനമില്ല മാർച്ച് 30ന് പ്രദർശനത്തിനെത്തിയ തെലുങ്കു ചിത്രമാണ്. നാനി, കീർത്തി സുരേഷ് എന്നിവർ പ്രധാന ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. അതിലെ തന്നെ ധൂം ധാം ദോസ്താൻ, ചംകീല അങ്കിലേസി എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴും റീൽസുകളിൽ നിറഞ്ഞുനിൽക്കുന്ന ഗാനമാണ് ചംകീല അങ്കിലേസി . കസർല ശ്യാം വരികൾ രചിച്ച ഈ ഗാനം രാം മിരിയാല, ദീ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് സന്തോഷ് നാരായണനാണ്.


ഇൻസ്റ്റാഗ്രാമിൽ ഈ ഗാനത്തിന്റെ റീൽസ് വീഡിയോകൾ കൊണ്ട് നിറയുകയാണ് . ചിത്രത്തിലെ താരങ്ങളായ കീർത്തി സുരേഷ് ഉൾപ്പെടെ നിരവധി താരങ്ങളും മറ്റു സോഷ്യൽ മീഡിയ സെലിബ്രിറ്റുകളും ഈ ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയി മാറുന്നത് മലയാളത്തിന്റെ താര സുന്ദരി നടി സ്വാസിക വിജയ് ഈ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ ആണ് . പട്ടുസാരി ധരിച്ച് സുന്ദരിയായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫാഷൻ ഡിസൈനർ നിതിൻ ആണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താരം ധരിച്ചിരിക്കുന്നത് ദിസ കൗച്ചറിന്റെ ഔട്ട്ഫിറ്റ് ആണ് . എറ്റിറ ക്രിയേഷൻസിന്റെതാണ് ഓർണമെൻസ് . താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് അനീഷ് സി ബാബുവും സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് നിതിനും ആണ് . നിരവധി ആരാധകരാണ് സ്വാസികയുടെ ഈ ഡാൻസ് പെർഫോമൻസിന് താഴെ മികച്ച കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

ചതുരം , വാസന്തി എന്നീ ചിത്രങ്ങളോടെ സ്വാസിക എന്ന താരത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. സഹനടി വേഷങ്ങളിൽ മാത്രം തിളങ്ങിയ താരം നായിക നിരയിലേക്ക് വരികയും മികച്ച പ്രശംസ നേടുകയും ചെയ്തു. കഴിഞ്ഞവർഷം എട്ടോളം ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. ഉടയോൾ, പോലീസിന്റെ വില, ജെന്നിഫർ എന്നീ 3 ചിത്രങ്ങളാണ് താരത്തിന്റേതായ ഒരുങ്ങി കൊണ്ടിരിക്കുന്നത്.