തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സ്വാസിക വിജയ്…

നിലവിൽ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി സ്വാസിക വിജയ്. താരത്തെ ആരാധകർ സ്നേഹപൂർവ്വം വിശേഷിപ്പിക്കുന്നത് മിനി സ്ക്രീനിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് . ബിഗ് സ്ക്രീനിൽ താരത്തിന് ജനശ്രദ്ധ നേടി കൊടുത്തത് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ കഥാപാത്രമാണ് . തുടർന്ന് ഒട്ടേറെ അവസരങ്ങൾ താരത്തിന് ലഭിക്കുകയും ബിഗ് സ്ക്രീനിൽ സ്വാസിക സജീവമാകുകയും ചെയ്തു . താരത്തിന്റെ അഭിനയ മികവ് കൊണ്ട് മികച്ച സഹനടിയ്ക്കുള്ള അവാർഡ് സ്വാസിക കരസ്ഥമാക്കിയിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലെ താരത്തിന്റെ മികച്ച പ്രകടനത്തിന് ആണ് ഈ അവാർഡ് താരത്തിന് ലഭിച്ചത്. സ്വാസിക എന്ന താരം ഇപ്പോൾ അഭിനേത്രി എന്നതിന് പുറമേ ഡാൻസർ , അവതാരക എന്നീ മേഖലകളിലും തിളങ്ങി നിൽക്കുകയാണ് . മികച്ച ഒരു നർത്തകിയായ സ്വാസികം കുട്ടിക്കാലം മുതൽക്കേ നൃത്തം അഭ്യസിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ സജീവ താരമായതിനാൽ തന്റെ പുത്തൻ റീൽസും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. സ്വാസിക തന്റെ ഇൻസ്റ്റാ പേജിൽ പോസ്റ്റ് ചെയ്ത പുതിയ റീൽസാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സാൻഡിയുടെ സംവിധാന മികവിൽ ഒരുങ്ങിയ പുതിയ മൂസിക് ആൽബത്തിലെ ഗാനത്തിനാണ് സ്വാസിക ചുവടുവച്ചിരിക്കുന്നത്. ഒറ്റ താമരെ എന്ന ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ബാലയാണ്. മുഗൻ റാവു , അഷ്ന സവേരി എന്നിവരാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

ലെഹങ്കയിൽ അതി സുന്ദരിയായാണ് സ്വാസിക റീൽസിനായി എത്തിയിട്ടുള്ളത്. അതിലും മനോഹരമായി താരം ഈ ഗാനത്തിന് ചുവടു വയ്ക്കുന്നുമുണ്ട്. അബിൻ സാബു ആണ് താരത്തിന്റെ ഈ വീഡിയോ പകർത്തിയിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രശ്മി മുരളീധരൻ ആണ്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് അഭിലാഷ് ആണ്. നിരവധി ആരാധകരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.