ഭീഷ്മയിലെ രതിപുഷ്പത്തിന് തകർപ്പൻ ഡാൻസുമായി സ്വസിക..! വീഡിയോ പങ്കുവച്ച് താരം..

മാർച്ച് 3 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം . അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായി മാറി. ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു . മമ്മൂക്കയെ കൂടാതെ സൗബിൻ ഷാഹിർ , ഷൈൻ ടോം ചാക്കോ , ശ്രീനാഥ് ഭാസി , അബു സലീം, ഫർഹാൻ ഫാസിൽ, ദീലീഷ് പോത്തൻ , സുദേവ് നായർ , ഹരീഷ് ഉത്തമൻ , ജിനു ജോസഫ്, നെടുമുടി വേണു, കെ. പി.എ.സി. ലളിത , നദിയ മൊയ്തു, വീണ നന്ദകുമാർ , ശ്രിന്ദ , അനഘ , ലെന , അനസൂയ ഭരദ്വാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു .

ഈ ഗാനങ്ങളിൽ റീൽസിൽ നിറഞ്ഞു നിന്നത് രതി പുഷ്പം പൂക്കുന്ന യാമം എന്ന് തുടങ്ങുന്ന ഗാനമാണ്. റംസാനും ഷൈൻ ടോം ചാക്കോയും ചേർന്നാണ് ഈ ഗാനരംഗത്തിൽ ചുവടു വച്ചിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോൻ ആണ്. ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് സുഷിൻ ശ്യാമാണ്.
എൺപതുകളിലെ ഡിസ്കോ ഡാൻസിനെ അനുസ്മരിപ്പിച്ച് ഒരുക്കിയ ഈ ഗാനത്തിന്റെ റീൽസുമായി എത്തിയിരിക്കുകയാണ് നടി സ്വാസിക വിജയ് .

അഭിനേത്രിയായും അവതാരകയായും തിളങ്ങുന്ന സ്വാസിക നല്ലൊരു നർത്തകി കൂടിയാണ്. ഗാനരംഗത്തിലെ വൈറൽ സ്റ്റെപ്പുകൂടി ഉൾപ്പെടുത്തിയാണ് സ്വാസിക ഈ ഗാനത്തിന് ചുവടു വച്ചിരിക്കുന്നത്. സാരിയിൽ സ്റ്റെലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഭീഷ്മ പനി എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കു വച്ചിട്ടുള്ളത്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് അഭിലാഷും സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രശ്മിയുമാണ്. അബിൻ സാബു ആണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്.