വെറൈറ്റി ഡാൻസുമായി നടി സ്വസിക വിജയ്.. റീൽസ് വീഡിയോ പങ്കുവച്ച് താരം..

സോഷ്യൽ മീഡിയയിലെ സജീവ താരം സ്വാസിക വിജയ് പുതിയൊരു റീൽസ് വീഡിയോയുമായി ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ട്രെൻഡുകൾ അനുസരിച്ച് ഡാൻസ് ചെയ്യുന്നു എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . താരം കുറിച്ചതു പോലെ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുന്ന ഓരോ ഗാനത്തിനും റീൽസ് വീഡിയോസുമായി സ്വാസിക എത്താറുണ്ട് . ഇപ്പോൾ ട്രെൻഡിംഗ് ആയിട്ടുള്ള ഗോ ഗോ ഡാൻസുമായി എത്തിയിരിക്കുകയാണ് താരം. ജീൻസും ഷർട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാകുന്നതുപോലെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് സ്വാസിക. ഒട്ടേ ചിത്രങ്ങളുടെ ഭാഗമാകുന്ന താരം നിരവധി പരമ്പരകളും ഒപ്പം ടെലിവിഷൻ ഷോ അവതരണവും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ മിനി സ്ക്രീനിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. ബിഗ് സ്ക്രീനിൽ സഹനടി റോളുകളിലാണ് താരം തിളങ്ങിയിട്ടുള്ളത്.

തനിക്ക് ലഭിക്കുന്ന ഓരോ വേഷവും വളരെ മികവുറ്റതാക്കി തീർക്കാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ വാസന്തി എന്ന ചിത്രത്തിലെ താരത്തിന്റെ മികച്ച പ്രകടനത്തിന് ആ വർഷത്തെ മികച്ച സഹനടിയ്ക്കുള്ള അവാർഡ് സ്വാസികയ്ക്ക് ലഭിച്ചു. അഭിനേത്രി, നർത്തകി , അവതാരക എന്നീ മേഖലകളിൽ എല്ലാം തന്നെ തന്റെ തായ കൈയ്യൊപ്പ് ചാർത്തിയ വ്യക്തിയാണ് സ്വാസിക.