ഒരു നല്ല ദിവസം തുടങ്ങാൻ ചില നല്ല നീക്കങ്ങൾ എന്തുകൊണ്ട് പാടില്ല..! ഡാൻസ് വീഡിയോ പങ്കുവച്ച് നടി സ്വാസിക വിജയ്..

മലയാള ചലച്ചിത്ര ലോകത്ത് നിലവിൽ ശോഭിച്ചു നിൽക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ് . അഭിനയരംഗത്ത് ഏറെക്കാലമായി സജീവമായ താരത്തിന് കഴിഞ്ഞ വർഷം മുതൽക്കാണ് ഒരു നായിക പദവി ലഭിച്ചു തുടങ്ങിയത് . സ്വാസിക ടെലിവിഷൻ ഷോകളിലും സിനിമകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് . മലയാളത്തിലെ പുറമേ സ്വാസിക തമിഴ്, തെലുങ്കു ഭാഷ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് ചിത്രമാണ് സ്വാസികയുടെ കരിയറിലെ ആദ്യ ചിത്രം . തൊട്ടടുത്ത വർഷം മലയാളത്തിലേക്ക് ഫിഡിൽ എന്ന സിനിമയിലൂടെ കടന്നുവന്നുവെങ്കിലും താരത്തിന് പ്രേക്ഷക പ്രീതി നേടിക്കൊടുത്തത് 2016 പുറത്തിറങ്ങിയ സ്വർണ്ണക്കടുവ, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ സിനിമകളിലെ വേഷങ്ങളാണ്. ഇതിൽ കട്ടപ്പനയിലെ ഹൃതിക് റോഷനിൽ നീതു എന്ന തേപ്പുകാരിയുടെ വേഷത്തിൽ എത്തിയ സ്വാസിക എന്ന അഭിനേത്രിയെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തു. അതോടെയാണ് സ്വാസിക മലയാള ചലച്ചിത്ര ലോകത്ത് ഒരു താരമായി മാറി തുടങ്ങിയത്.

പിന്നീട് സ്വാസിക എന്ന താരത്തിന് ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ സാധിച്ചു. കുട്ടനാടൻ മാർപാപ്പ , പൊറിഞ്ചു മറിയം ജോസ് , ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ഒരു കുട്ടനാടൻ ബ്ലോഗ് , ഇഷ്ക് , വാസന്തി , കേശു ഈ വീടിൻറെ നാഥൻ , ആറാട്ട് , സിബിഐ 5, പത്താം വളവ്, കുടുക്ക് 2025 , മോൺസ്റ്റർ , കുമാരി , ഒരു ഓട്ടോറിക്ഷക്കാരൻറെ ഭാര്യ, ചതുരം തുടങ്ങിയ നിരവധി സിനിമകളിൽ ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചു. സഹ നടിയായി മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന സ്വാസികയ്ക്ക് നായികയായി ശോഭിക്കുവാൻ അവസരം ലഭിച്ചത് വാസന്തി , ചതുരം എന്നീ സിനിമകളിലൂടെയാണ് സാധിച്ചത്. സ്വാസികയുടെ പുതിയ പ്രോജക്ടുകൾ ഉടയോൾ, ജെന്നിഫർ തുടങ്ങിയവയാണ് .

പരമ്പരകളിൽ വേഷമിട്ടും ടെലിവിഷൻ ഷോകളിൽ അവതാരികയായും തിളങ്ങിയ സ്വാസിക മിനിസ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമാണ്. അതുകൊണ്ടുതന്നെ ഈ താര സുന്ദരിക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സ്വാസിക. ഒരു ഡാൻസർ ആയതുകൊണ്ട് നൃത്ത വീഡിയോസാണ് കൂടുതലായും തൻറെ ആരാധകർക്കായി സ്വാസിക പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ റീൽസ് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ജീൻസും ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിലെത്തിയ താരം ഒരു കിടിലൻ പെർഫോമൻസ് തന്നെയാണ് തന്റെ ആരാധകർക്കായി കാഴ്ചവെച്ചിരിക്കുന്നത്. പതിവുപോലെ നിരവധി ആരാധകരാണ് സ്വാസികയുടെ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.